അനുപമയുടെ അനുഭവം സമൂഹത്തി​െൻറ പിന്നാക്കാവസ്ഥയുടെ തെളിവ് ^വി.ഡി. സതീശൻ

attn FINAL KE FILE അനുപമയുടെ അനുഭവം സമൂഹത്തി​ൻെറ പിന്നാക്കാവസ്ഥയുടെ തെളിവ് -വി.ഡി. സതീശൻ പുനലൂർ: സ്വന്തം കുഞ്ഞ് എവിടെ എന്ന് ചോദിക്കുന്ന അനുപമയുടെ അനുഭവം നമ്മുടെ സമൂഹത്തി​ൻെറ പിന്നാക്കാവസ്ഥയുടെ തെളിവാ​െണന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പുനലൂർ നഗരസഭയിലെ ആശാവർക്കർമാരെയും ഉന്നതവിജയം നേടിയ വിദ്യാർഥികളേയും വിവിധ റാങ്ക് ജേതാക്കളെയും പ്രിയദർശനി ഫൗണ്ടേഷ​ൻെറ നേതൃത്വത്തിൽ അനുമോദിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശാവർക്കർമാരും വിദ്യാർഥികളും പ്രതിപക്ഷനേതാവുമായി സംവദിച്ചു. ആശാവർക്കർമാരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യത്തിൽ നിയമസഭയിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രിയദർശിനി ഫൗണ്ടേഷൻ ചെയർമാൻ സൈമൺ അലക്സ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം പുനലൂർ മധു, യു.എൻ മുൻ ഡയറക്ടർ ജോൺ സാമുവൽ, നഗരസഭാ ഉപാധ്യക്ഷൻ വി.പി. ഉണ്ണിക്കൃഷ്ണൻ, നഗരസഭ പ്രതിപക്ഷ നേതാവ് ജി. ജയപ്രകാശ്, കോൺഗ്രസ് നേതാക്കളായ നെൽസൺ സെബാസ്​റ്റ്യൻ, സി. വിജയകുമാർ, കൗൺസിലർ സാബു അലക്സ്, അനൂപ് എസ്. രാജ്, മിഥുൻ ജോസഫ് ജോർജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.