* സംരക്ഷണം ഉറപ്പാക്കണമെന്ന് കര്‍ഷകര്‍ കുളത്തൂപ്പുഴ: രാത്രിയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിക്കൂട്ടം കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് കടമാൻകോട് ആദിവാസി കോളനിയിലെ വയലേലയില്‍ കാട്ടുപന്നിക്കൂട്ടമെത്തി നാശമുണ്ടാക്കിയത്. ശോഭന വിലാസത്തിൽ വീരാത്മജൻ കാണിയുടെ വയലില്‍ പന്തലിട്ട് നട്ടുവളര്‍ത്തിയിരുന്ന പയര്‍, പാവൽ കൃഷികളാണ് നശിപ്പിച്ചത്. പ്രദേശത്തെ നിരവിധി പേരുടെ കാര്‍ഷികവിളകള്‍ക്ക് ഇതിനകം കാട്ടുപന്നികൂട്ടം നാശം വരുത്തിയിട്ടുണ്ട്. വര്‍ധിച്ചുവരുന്ന വന്യമൃഗശല്യം കാരണം കൃഷി ചെയ്തു ഉപജീവനം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കർഷകർ പറയുന്നു. ആദിവാസി മേഖല കേന്ദ്രീകരിച്ച് സൗരോർജവേലി സ്ഥാപിച്ച് കാട്ടുപന്നികളെ തുരത്താൻ നടപടി സ്വീകരിക്കണമെന്ന് കടമാൻകോട് കാണിക്കാർ സംയുക്തസംഘം ആവശ്യപ്പെട്ടു. കൃഷി സംരക്ഷണം ഉറപ്പാക്കാനും കൃഷിനാശം സംഭവിച്ചവര്‍ക്ക് ആനുകൂല്യം നൽകാനും വനം വകുപ്പ് നടപടി സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.