ചവറ: ജനകീയ രക്തദാനസേന, ഇടപ്പള്ളിക്കോട്ട ഹായ്, നല്ലന്തറ അബ്ദുൽ അസീസ് ഗ്രന്ഥശാല എന്നിവ സംയുക്തമായി ജില്ല ആശുപത്രി ബ്ലഡ് ബാങ്കിൻെറ സഹകരണത്തോടെ സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ഒരുമണിവരെ ഇടപ്പള്ളിക്കോട്ട ഹായ് ഗ്രന്ഥശാലയിൽ ക്യാമ്പ് നടക്കും. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. മേരി സാൻഷ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷനും വിവരങ്ങൾക്കും : 9946668561, 9497129301, 9400001104. പ്രളയബാധിതർക്ക് സഹായം (ചിത്രം) കരുനാഗപ്പള്ളി: പ്രളയബാധിതർക്ക് സമാഹരിച്ച ഭക്ഷ്യ വിഭവസഹായവുമായി എസ്.ഡി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫിസിൽനിന്ന് പുറപ്പെട്ട വാഹനം ജില്ല ജനറൽ സെക്രട്ടറി ഷെഫീഖ് എം. അലി ഫ്ലാഗ്ഓഫ് ചെയ്തു. ജില്ല കമ്മിറ്റിയംഗം നാസർ കുരുടൻറയ്യം, മണ്ഡലം പ്രസിഡൻറ് ലത്തീഫ് ഇടക്കുളങ്ങര, സെക്രട്ടറി ഹാഷിം മണപ്പള്ളി, സജീവ് കൊച്ചാലുംമൂട്, സനൂജ് സേട്ട്, നവാസ് ഇടക്കുളങ്ങര എന്നിവർ പങ്കെടുത്തു. പ്രതിഷേധ ധർണ ചവറ: ചവറ, പന്മന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചവറ എ.ഇ.ഒ ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കെ.പി.സി.സി സെക്രട്ടറി പി. ജർമിയാസ് ഉദ്ഘാടനം ചെയ്തു. പന്മന ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കോഞ്ചേരിൽ ഷംസുദ്ദീൻ അധ്യക്ഷതവഹിച്ചു. ചവറ ഗോപകുമാർ, സന്തോഷ് തുപ്പാശ്ശേരി, ചക്കനാൽ സനൽകുമാർ, ജി. സേതുനാഥൻപിള്ള, പൊന്മന നിശാന്ത്, അജയൻ ഗാന്ധിതറ, പന്മന ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.