കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നു

ചാത്തന്നൂര്‍: കനത്ത കാറ്റിലും മഴയിലും സ്വകാര്യ കശുവണ്ടി ഫാക്ടറിയുടെ കൂറ്റന്‍ ചിമ്മിനി (പുകക്കുഴല്‍) തകര്‍ന്നുവീണു. ഫാക്ടറി വളപ്പിലെ ഷെഡും തകര്‍ന്നു. ആളപായമില്ല. ചിറക്കര പഞ്ചായത്തിലെ പോളച്ചിറ വാര്‍ഡിലെ കുഴിപ്പില്‍ പ്രഭാത് കാഷ്യൂ ഫാക്ടറിയുടെ ചിമ്മിനിയാണ് കഴിഞ്ഞ ദിവസം അർധ രാത്രിയോടെ തകര്‍ന്നുവീണത്. ചിമ്മിനി ചിറക്കര താഴം കുഴുപ്പില്‍ റോഡില്‍ വീണതു മൂലം ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി. സുശീലാദേവി, പഞ്ചായത്തംഗം കെ. സുജയ് കുമാര്‍, ചിറക്കര വില്ലേജ് ഓഫിസര്‍ ജ്യോതിഷ് എന്നിവര്‍ സ്ഥലത്തെത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.