തയ്യൽത്തൊഴിലാളി കുടുംബസംഗമം

കരുനാഗപ്പള്ളി: തയ്യൽത്തൊഴിലാളി കോൺഗ്രസ്‌ തൊടിയൂർ എച്ച്.എസ് യൂനിറ്റ് കമ്മിറ്റിയുടെ കുടുംബസംഗമം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ശോഭ ഷിബു അധ്യക്ഷത വഹിച്ചു. തയ്യൽ തൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന പ്രസിഡൻറ് ബാബു അമ്മവീട് എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ്ദാനവും കോവിഡ് സഹായ വിതരണവും നടത്തി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ്​ കെ.എ. ജാവദ്, തൊടിയൂർ വിജയൻ, ധർമദാസ്, ശകുന്തള അമ്മവീട്, കെ.ആർ. സന്തോഷ്ബാബു, മൈതാനം വിജയൻ, എച്ച്.എസ്. ശൈലജ, മൈനാഗപ്പള്ളി രാധാമണി, തങ്ങൾകുഞ്ഞ്​, സോമൻ, അനിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.