ക്ലീൻ ഇന്ത്യ കാമ്പയിൻ

കരുനാഗപ്പള്ളി: ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി നടക്കുന്ന ക്ലീൻ ഇന്ത്യ ക്യാമ്പയി​ൻെറ ജില്ലതല ഉദ്ഘാടനം കലക്ടർ അഫ്‌സാന പർവീൻ നിർവഹിച്ചു. കാമ്പയിൻ 31വരെ നീളും. ക്ലീൻ ഇന്ത്യ പരിപാടിയില്‍ പങ്കാളികളാകുന്നവര്‍ക്ക് കേന്ദ്ര യുവജനകാര്യ മന്ത്രാലത്തി​ൻെറ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ജില്ലതലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന വളൻറിയര്‍ക്കും യൂത്ത് ക്ലബിനും ഇതര സംഘടനകള്‍ക്കും പ്രത്യേക പുരസ്‌കാരം ലഭിക്കും. ജില്ലയിലെ ശുചീകരണ പ്രവർത്തനങ്ങൾ പള്ളിക്കലാറി​ൻെറ തീരത്ത് നഗരസഭ ചെയർമാൻ കോട്ടയിൽ രാജു പരിപാടി ഉദ്ഘാടനം ചെയ്​തു. യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അധ്യക്ഷത വഹിച്ചു. നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് ഓഫിസർ നിപുൺ ചന്ദ്രൻ, കൗൺസിലർ ശാലിനി രാജീവൻ, ജി. മഞ്ജുകുട്ടൻ, മുഹമ്മദ്‌ സലിംഖാൻ, സുധീർ ഗുരുകുലം, ബെറ്റ്സൺ വർഗീസ്, സുനിൽ പൂമുറ്റം, അലൻ എസ്​ എന്നിവർ സംസാരിച്ചു. കാപ്​ഷൻ: ക്ലീൻ ഇന്ത്യ കാമ്പയി​ൻെറ ഭാഗമായ ജില്ലയിലെ ശുചീകരണ പ്രവർത്തനങ്ങൾ കരുനാഗപ്പള്ളിയിൽ നഗരസഭാ ചെയർമാൻ കോട്ടയിൽരാജു ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.