മഴയിൽ വ്യാപകനാശം

കടയ്ക്കൽ: തിങ്കളാഴ്ച രാവിലെ മുതൽ നിർത്താതെ പെയ്ത മഴയിൽ വ്യാപക നാശം. പാരിപ്പള്ളി മടത്തറ റോഡിൽ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെടുകയും റോഡ് വിണ്ടുകീറുകയും ചെയ്തു. തുമ്പമൺതൊടിയിൽ റോഡി​ൻെറ സംരക്ഷണ ഭിത്തി തകർന്ന് റോഡ് അപകടനിലയിലായി. ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങൾ പരുത്തി എസ്.എൻ.എച്ച്.എസ് റോഡിലൂടെ കലയപുരം വഴി മടത്തറയിലേക്ക് പോകണം. ചിതറ കിളിത്തട്ട് വാർഡിൽ റോഡരികത്ത് വീട്ടിൽ സരോജിനി (70) യുടെ വീട് മഴയിൽ പൂർണമായും തകർന്നു. മകനും ഭാര്യയും രണ്ടു മക്കളും ഇവരോടൊപ്പം വീട്ടിലുണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാശനഷ്​ടങ്ങൾ സംഭവിച്ച സ്ഥലങ്ങൾ മന്ത്രി ജെ. ചിഞ്ചുറാണി സന്ദർശിച്ചു. നാശം സംഭവിച്ച തുമ്പമൺതൊടിയിലെ സംരക്ഷണ ഭിത്തി ഉടൻ പുനർനിർമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ജനപ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.