Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:00 AM GMT Updated On
date_range 13 Oct 2021 12:00 AM GMTമഴയിൽ വ്യാപകനാശം
text_fieldsbookmark_border
കടയ്ക്കൽ: തിങ്കളാഴ്ച രാവിലെ മുതൽ നിർത്താതെ പെയ്ത മഴയിൽ വ്യാപക നാശം. പാരിപ്പള്ളി മടത്തറ റോഡിൽ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെടുകയും റോഡ് വിണ്ടുകീറുകയും ചെയ്തു. തുമ്പമൺതൊടിയിൽ റോഡിൻെറ സംരക്ഷണ ഭിത്തി തകർന്ന് റോഡ് അപകടനിലയിലായി. ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങൾ പരുത്തി എസ്.എൻ.എച്ച്.എസ് റോഡിലൂടെ കലയപുരം വഴി മടത്തറയിലേക്ക് പോകണം. ചിതറ കിളിത്തട്ട് വാർഡിൽ റോഡരികത്ത് വീട്ടിൽ സരോജിനി (70) യുടെ വീട് മഴയിൽ പൂർണമായും തകർന്നു. മകനും ഭാര്യയും രണ്ടു മക്കളും ഇവരോടൊപ്പം വീട്ടിലുണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങൾ മന്ത്രി ജെ. ചിഞ്ചുറാണി സന്ദർശിച്ചു. നാശം സംഭവിച്ച തുമ്പമൺതൊടിയിലെ സംരക്ഷണ ഭിത്തി ഉടൻ പുനർനിർമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ജനപ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story