കരുനാഗപ്പള്ളി ഡിപ്പോ: സർവിസുകൾ പുനഃക്രമീകരിക്കും

കരുനാഗപ്പള്ളി: കെ.എസ്​.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള ട്രിപ്പുകൾ പുനഃക്രമീകരിച്ച ശേഷം അവിടെ നിന്ന്​ പുതിയ സർവിസുകൾ തുടങ്ങുന്നത്​ ആലോചിക്കുമെന്ന്​ സി.ആർ. മഹേഷി​ൻെറ സബ്​മിഷന്​ മന്ത്രി ആൻറണി രാജു നിയമസഭയിൽ മറുപടി നൽകി. ഡിപ്പോയിൽനിന്ന്​ 48 ബസുകൾ ഇപ്പോൾ സർവിസ്​ നടത്തുന്നുണ്ട്​. ഇവിടെയുള്ള 57 ശതമാനം ട്രിപ്പുകളും നഷ്​ടത്തിലാണ്​. നഷ്​ടത്തിൽ അധികനാൾ മുന്നോട്ടുപോകാനാകില്ല. അതിനാൽ ട്രിപ്പുകളുടെ പുനഃക്രമീകരണം ആവശ്യമാണ്​. കോടതി ഉത്തരവിനെ തുടർന്ന്​ അടച്ച പിൻവശത്തെ ഒാട തുറക്കാൻ സാധിച്ചാൽ മാത്രമേ ഡിപ്പോയിലെ വെള്ളക്കെട്ടിന്​ പരിഹാരമുണ്ടാക്കാൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.