'കെ.എ.എസ്​: റൊട്ടേഷന്‍ വ്യവസ്ഥ മാറ്റണം'

കൊല്ലം: കെ.എ.എസിൽ പട്ടികവര്‍ഗക്കാര്‍ക്ക് നിയമനം നിഷേധിക്കുന്ന റൊട്ടേഷന്‍ വ്യവസ്ഥ മാറ്റണമെന്ന് അണ്ണാ ഡി.എച്ച്.ആര്‍.എം പാര്‍ട്ടി. രണ്ടു ശതമാനം മാത്രം സംവരണമുള്ള എസ്.ടിക്കാര്‍ക്ക് നിലവിലെ റൊട്ടേഷന്‍ പ്രകാരം 44 ഉം 92 ഉം സ്ഥാനമാണ് മാറ്റി​െവച്ചിട്ടുള്ളത്. ആദ്യ റൊട്ടേഷന്‍ അവസരം 44 ആയതിനാല്‍ ഒരോ സ്ട്രീമിലും 35 വീതം മാത്രം നിയമനം നടക്കുമ്പോള്‍ ഒരു പട്ടികവര്‍ഗക്കാരനു​ പോലും നിയമനം ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന്​ സംസ്ഥാന പ്രസിഡൻറ്​ ഉഷ കൊട്ടാരക്കര പ്രസ്​താവനയിൽ പറഞ്ഞു. ആകെ 105 പേരെ മൂന്നു സ്ട്രീമുകളിലായി നിയമിക്കുമ്പോള്‍ പോലും ഒരു പട്ടികവര്‍ഗക്കാരന് നിയമനം ലഭിക്കാത്തത്​ അവസര നിഷേധവും ഭരണഘടന ലംഘനവുമാണ്. സാമ്പത്തിക സംവരണത്തിലൂടെ 10 പേരെങ്കിലും നിയമനം ഉറപ്പാക്കുമ്പോഴാണ് പട്ടിക വര്‍ഗക്കാര്‍ പിന്തള്ളപ്പെടുന്നത്. 48ല്‍ മാത്രമുള്ള ദലിത് ക്രൈസ്തവരും 50ല്‍ ഉള്ള ധീവര സമുദായക്കാരും ഇതേ പ്രതിസന്ധി നേരിടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.