ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ തകർച്ചയുടെ വക്കിൽ

ചാത്തന്നൂർ: 1997ൽ തുടങ്ങിയ . 60 ഷെഡ്യൂളുകൾ ഓപറേറ്റ് ചെയ്തിരുന്ന ഡിപ്പോയിൽ ഇപ്പോൾ 35 ൽ താഴെയാണുള്ളത്. 2020 ജനുവരിയിൽ 45 സർവിസ് വരെ ഓപറേറ്റ് ചെയ്തിരുന്നു. ഇപ്പോൾ ഏഴ് ഫാസ്​റ്റ്​ പാസഞ്ചർ ബസുകളും 28 ഓർഡിനറി ബസുകളുമാണുള്ളത്. കൊല്ലം സോണിൽ ലാഭകരമായി പ്രവർത്തിച്ചുവന്ന ഡിപ്പോയിൽ രണ്ടു വർഷംമുമ്പ് വരെ ദിനംപ്രതി ആറു മുതൽ ഏഴു ലക്ഷത്തോളം രൂപ കലക്‌ഷനുണ്ടായിരുന്നു. ഇപ്പോൾ മൂന്നു ലക്ഷം മുതൽ മൂന്നര ലക്ഷം വരെയാണ് വരുമാനം. 260 ഓളം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. 102 കണ്ടക്ടർമാരും 79 ഡ്രൈവർമാരും 28 വർക്ക്‌ഷോപ്​ ജീവനക്കാരും ഏഴു സെക്യൂരിറ്റി ജീവനക്കാരുമാണുള്ളത്​. ബാക്കിയുള്ളവർ ഓഫിസ് സ്​റ്റാഫാണ്. ചാത്തന്നൂരിൽനിന്ന്‌ ആറ്റിങ്ങൽ-കൊല്ലം, കൊട്ടിയം-അഞ്ചൽ, പാരിപ്പള്ളി-കൊട്ടാരക്കര, ബൈപാസ് വഴിയുള്ള ചെയിൻ സർവിസ്​ എന്നിവ നിർത്തി. ബസുകൾ മറ്റ് ഡിപ്പോകളിലേക്ക്‌ മാറ്റി. ഗ്രാമീണ മേഖലയിലെ സർവിസ് നിർത്തലാക്കി വരുമാനമില്ലാതാക്കി ഡിപ്പോയെ തകർക്കാൻ നീക്കം നടക്കുന്നെന്ന്​ ആരോപണമുണ്ട്​. ഡിപ്പോയെ തരംതാഴ്ത്താനുള്ള നീക്കം പലഘട്ടങ്ങളിലും മാനേജ്മൻെറ് നടത്തിയിട്ടുണ്ട്​. ഡിപ്പോയിൽ രാത്രി ഫാസ്​റ്റ്​ പാസഞ്ചർ ബസുകൾ കയറില്ല. രാത്രി വർക്ക്‌ഷോപ്​ മാത്രമാണ് പ്രവർത്തിക്കുന്നത്. ഗ്രാമീണ മേഖലയിലേക്കുള്ള സർവിസുകളും ചെയിൻ സർവിസും പുനഃസ്ഥാപിച്ച്​ ഡിപ്പോയുടെ നഷ്​ടപ്രതാപം തിരിച്ചുകൊണ്ടുവരണമെന്ന്​ നാട്ടുകാർ ആവശ്യപ്പെടുന്നു. പച്ചക്കറി വിപണി കൊട്ടിയം: കൊട്ടിയം ഫാർമേഴ്സ് ക്ലബിൻെറ നാടൻ പച്ചക്കറി വിപണി 18 മുതൽ എല്ലാ ശനിയാഴ്ചകളിലും പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കനാലിലെ തടസ്സം നീക്കാൻ 14.5 ലക്ഷം കൊട്ടിയം: നെടുമ്പന പഞ്ചായത്തിലെ മുട്ടയ്ക്കാവ് പതിനഞ്ചാം വാർഡിലുള്ള കനാലിലെ തടസ്സങ്ങൾ നീക്കാൻ സംസ്ഥാന സർക്കാർ 14.5 ലക്ഷം രൂപ അനുവദിച്ചു. ഗ്രാമപഞ്ചായത്തംഗം ബിനുജാ നാസറുദ്ദീൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തി​ൻെറ അടിസ്ഥാനത്തിലാണ് നടപടി. കനാലിൽ വെള്ളം തുറന്നുവിടുമ്പോൾ മുട്ടയ്ക്കാവ് ഡിസ്ട്രിബ്യൂട്ടറി കനാലി​ൻെറ 5000 മീറ്റർ വരെ വെള്ളം എത്താറുണ്ടെങ്കിലും ബാക്കി സ്ഥലങ്ങളിൽ ലഭിക്കാറില്ല. 5000 മീറ്ററിനു ശേഷമുള്ള സ്ഥലത്തെ പൈപ്പ് കട്ട് കവർ വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. വെള്ളം ഒഴുകാതിരിക്കുന്നത് കണ്ടെത്താൻ ഇവിടെ സംവിധാനമില്ല. പുതുതായി രണ്ട് ഇൻസ്പെക്​ഷൻ വാൽവ്​ സ്ഥാപിച്ച് തടസ്സം മാറ്റി ജലമൊഴുക്ക് സുഗമമാക്കാനാണ് തുക അനുവദിച്ചത്. 2016-17 കാലത്ത് ഇതിനായി നാലര ലക്ഷം രൂപയുടെ എസ്​റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടി സ്വീകരിച്ചെങ്കിലും കരാറുകാറില്ലാത്തതിനാൽ തുക പാഴായി. പ്രദേശവാസികളുടെ രണ്ടു പതിറ്റാണ്ടിലധികമായുള്ള ആവശ്യമാണ് നടപ്പാകുന്നത്. തുടർനടപടികൾക്കായി കെ.ഐ.പി എക്സിക്യൂട്ടിവ് എൻജിനീയറെ ചുമതലപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.