ഉന്നതി പദ്ധതി തുടങ്ങി

കുളത്തൂപ്പുഴ: മലയോര, ആദിവാസി പിന്നാക്ക മേഖലയിലെ വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുന്നതിന്​ സൗജന്യ ട്യൂഷന്‍ നല്‍കുന്ന ഉന്നതി പദ്ധതിക്ക് അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ കുളത്തൂപ്പുഴ വടക്കേ ചെറുകരയില്‍ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാധാ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. സുധീര്‍, പഞ്ചായത്തംഗം സെറീന ഷാനു, അധ്യാപകരായ മിനി റോയി, റീന, എ. ഡി. ജോർജ്​ എന്നിവര്‍ സംസാരിച്ചു. ഉപജില്ല സമ്മേളനവും മെംബർഷിപ്​ വിതരണവും ഓയൂർ: പ്രൈവറ്റ് (എയ്ഡഡ്) സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ (കെ.പി.എസ്.എം.എ) വെളിയം ഉപജില്ല സമ്മേളനവും മെംബർഷിപ് വിതരണ ഉദ്ഘാടനവും സംസ്ഥാന ജനറൽ സെക്രട്ടറി കെ. മണി നിർവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ജി.റെക്സ് അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് കല്ലട ഗിരീഷ് മെംബർഷിപ് വിതരണം ചെയ്തു. ജില്ല സെക്രട്ടറി വി.വി. ഉല്ലാസ്​രാജ്, ജെ. ഗിരീഷ് കുമാർ, ജി. ഗോപകുമാർ, തങ്കച്ചൻ, ജി. മുരളീകൃഷ്ണൻ, കെ.ആർ. ഉത്തമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി. റെക്സ് (പ്രസി.), ജി. മുരളീകൃഷ്ണൻ, കെ.ആർ. ഉത്തമൻ (വൈസ് പ്രസി.) ജെ. ഗിരീഷ് കുമാർ (സെക്ര.), കെ.പി. ജയകുമാർ, കെ.എ. കോശി (ജോ. സെക്ര.), ഗീതാകുമാർ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.