സ്നേഹ വീട് പദ്ധതി

ഓച്ചിറ: തഴവ ബി.ജെ.എസ്.എം മഠത്തിൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റി​ൻെറ നേതൃത്വത്തിൽ 'കൂട്ടുകാർക്കൊരു വീടൊരുക്കാം - സ്നേഹവീട്' പദ്ധതിക്ക്​ തുടക്കമായി. സ്കൂളിലെ സഹോദരിമാരായ രണ്ട്​ കുട്ടികൾക്കാണ് വീടുവെച്ചുനൽകുക. ശിലാസ്ഥാപന കർമം എൻ.എസ്.എസ് സംസ്ഥാന കോഓഡിനേറ്റർ ജേക്കബ് ജോൺ, പി.ടി.എ പ്രസിഡൻറ് ബിജു പാഞ്ചജന്യം എന്നിവർ ചേർന്ന് നിർവഹിച്ചു. പഞ്ചായത്ത് അംഗം സുജ, പ്രിൻസിപ്പൽമാരായ ജി. സഞ്ജയ്നാഥ്, കെ. ഉണ്ണികൃഷ്ണപിള്ള, ഹെഡ്മാസ്​റ്റർ ഇൻ ചാർജ് ആർ. ബിജു, മാനേജ്മൻെറ്​ പ്രതിനിധി അനൂപ് രവി, എൻ.എസ്.എസ് ജില്ല കൺവീനർ കെ.ജി. പ്രകാശ്, പ്രോഗ്രാം ഓഫിസർ ശ്രീലക്ഷ്മി, പി.ആർ. ഷീബ തഴവ, അനിൽ പുലിത്തിട്ട എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.