അപകട മേഖലയായി സബ്ട്രഷറി ജങ്​ഷൻ

കടയ്ക്കൽ: ടൗണിലെ സബ്ട്രഷറി ജങ്​ഷൻ അപകടമേഖലയാകുന്നു. രണ്ട് പ്രധാന റോഡുകൾ ചേരുന്ന തിരക്കേറിയ ജങ്​ഷനിൽ ഗതാഗത നിയന്ത്രണത്തിന് സംവിധാനമില്ല. ഒരു അപകടമെങ്കിലും ഇവിടെ നടക്കാത്ത ദിവസങ്ങൾ വിരളം. കടയ്ക്കൽ -അഞ്ചൽ റോഡും സീഡ്ഫാം - കീരിപുറം റോഡും ചേരുന്നത് സബ്ട്രഷറി ജങ്​ഷനിലാണ്. നാലു ഭാഗത്തുനിന്നും സദാ വാഹനങ്ങളെത്തുന്ന ഇവിടെ നക്ഷത്രമെണ്ണുന്നത് കാൽനടയാത്രികരാണ്. ഇടുങ്ങിയ റോഡി​ൻെറ വശങ്ങളിലെ വാഹന പാർക്കിങ്​ കൂടിയാകുമ്പോൾ ദുരിതം ഇരട്ടിയാകും. തിരക്കേറിയ അഞ്ചൽ റോഡിൽ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുൻവശം മുതൽ ട്രഷറി ജങ്​ഷൻവരെ റോഡിന് വലതുവശം പട്ടണത്തിലെ നാല് ഓട്ടോസ്​റ്റാൻഡുകളിലൊന്നാണ്. തുടർന്ന് റോഡിനിരുവശവും വാഹന പാർക്കിങ്​. കടകളിൽ ചരക്കിറക്കാനെത്തുന്ന വാഹനങ്ങൾ വേറെ. ഇവിടേക്കാണ് അംഗീകൃത പാർക്കിങ്​ ഗ്രൗണ്ടായ പഴയചന്ത മൈതാനത്ത് നിന്നുൾപ്പെടെ കീരിപുറം റോഡിൽനിന്നും സീഡ്ഫാം റോഡിൽനിന്നും വാഹനങ്ങളെത്തുന്നത്. കുപ്പിക്കഴുത്തു പോലെ ഇടുങ്ങിയ ട്രഷറി ജങ്​ഷനിൽ ഇതോടെ ഗതാഗതക്കുരുക്കാകും. ഇതാണ് മിക്കദിവസങ്ങളിലും അപകടങ്ങൾക്ക് കാരണമാവുന്നത്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാനും ഇവിടെ സംവിധാനമില്ല. അഞ്ചൽ റോഡിൽ ടൗൺ ഹാൾ ജങ്​ഷൻമുതൽ ബസ് സ്​റ്റാൻഡ് വരെ മുമ്പ് അധികൃതർ നടപ്പിലാക്കിയ വൺവേ സംവിധാനവും വഴിപാടായി. ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ സീഡ് ഫാം, ചന്തമുക്ക് വഴി സ്​റ്റാൻഡിലെത്തണമെന്നും ചെറിയ വാഹനങ്ങൾ എറ്റിൻകടവ് വഴി മെയിൻ റോഡിലെത്തണമെന്നുമായിരുന്നു നിർദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.