സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ പ്രതിഷേധം: കുളത്തൂപ്പുഴയില്‍ ഇന്നുമുതല്‍ കടയടപ്പ് സമരം

കുളത്തൂപ്പുഴ: കോവിഡ് രോഗബാധ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ഡൗണിലും നിയന്ത്രണങ്ങളിലും പ്രതിഷേധവുമായി കുളത്തൂപ്പുഴയിലെ വ്യാപാരികള്‍ ബുധനാഴ്​ച മുതല്‍ കടയടപ്പ് സമരത്തിലേക്ക്. കോവിഡ് വ്യാപനത്തി‍ൻെറ പശ്ചാത്തലത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴിച്ച് മറ്റുള്ളവ അടച്ചിടാനുള്ള നിര്‍ദേശത്തിനെതിരെയാണ് വ്യാപാരികള്‍ പ്രതിഷേധവുമായെത്തിയിരിക്കുന്നത്. വ്യാപാരികളുടെ യോഗമാണ് സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനമെടുത്തത്. വ്യാഴാഴ്ച മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകളടക്കം അടച്ചിടും. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാർ നിയന്ത്രണ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പഞ്ചായത്തിന് ബാധ്യതയുണ്ടെന്നും തുടര്‍ന്നു വരുന്ന നിര്‍ദേശങ്ങളിലെ മാറ്റത്തിനനുസരിച്ച് വ്യാപാരികളോടൊപ്പം ഉണ്ടാകുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.