'സദാചാര ഗുണ്ടായിസം കേരളത്തിന്​ അപമാനം'

കൊല്ലം: സദാചാര ഗുണ്ടായിസത്തി​ൻെറ പേരില്‍ അക്രമികള്‍ അമ്മയെയും മകനെയും പോലും വളഞ്ഞിട്ടാക്രമിച്ച സംഭവം കേരളത്തിനപമാനമാണെന്ന് കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ കൊടിക്കുന്നില്‍ സുരേഷ് എം.പി. എ​ഴുകോൺ ​സ്വദേശിയായ ഷംലയെയും മകൻ സാലുവിനെയും പരവൂര്‍ ബീച്ചില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവം കേരളത്തിനാകെ നാണക്കേടാണ്. കേരളത്തില്‍ നടക്കുന്ന സ്ത്രീ പീഡനങ്ങള്‍, സദാചാരത്തി​ൻെറ പേരിലുള്ള അതിക്രമങ്ങള്‍, കൊലപാതകങ്ങള്‍ ഉൾപ്പെടെ മോശപ്പെട്ട സാഹചര്യത്തെക്കുറിച്ച് സി.പി.ഐ നേതാവ് ആനി രാജ നടത്തിയ പ്രസ്താവനക്ക്​ മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ബാധ്യതയുണ്ടെന്ന് എം.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.