കേരള ഫീഡ്സ് സമരം: പിന്മാറ്റത്തിന്​ പിന്നിൽ ഒത്തുകളിയെന്ന്

കരുനാഗപ്പള്ളി: കഴിഞ്ഞ രണ്ടരവര്‍ഷക്കാലമായി തൊഴില്‍ കരാര്‍ പുതുക്കാതെ തൊഴിലാളികളെ വഞ്ചിക്കുന്ന കേരള ഫീഡ്​സ്​ മാനേജ്‌മൻെറിനെതിരെ സംയുക്തമായി നടത്താനിരുന്ന സമരത്തിൽ നിന്ന്​ ഭരണകക്ഷി സംഘടനകൾ പിന്മാറിയതിന്​ പിന്നിൽ ഒത്തുകളിയെന്ന്​ കേരള ഫീഡ്സ് ജനറല്‍ വര്‍ക്കഴ്‌സ് കോണ്‍ഗ്രസ് പ്രസിഡൻറ്​ ചിറ്റുമൂല നാസര്‍. കരാർ വിഷയത്തിൽ ചെറുവിരല്‍ അനക്കാത്ത ഭരണകക്ഷി സംഘടനകള്‍ ഓണസമയത്ത് തൊഴിലാളികളെ പിഴിയാന്‍ മാനേജ്‌മൻെറുമായി ഉണ്ടാക്കിയ രഹസ്യകരാര്‍ പ്രകാരമാണ്, സെപ്റ്റംബർ ഒന്ന്​ മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കില്‍ നിന്നും ഒരുവിധ ചര്‍ച്ചയും കൂടാതെ ഒളിച്ചോടിയത്​. തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നു എന്ന കാരണത്താല്‍, കമ്പനിയിലെ ഏക രജിസ്‌ട്രേഡ് യൂനിയനായ കേരള ഫീഡ്‌സ് ജനറല്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിനെ ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കുന്നതിന്​ മാനേജ്‌മൻെറും ഭരണകക്ഷി യൂനിയനും ചേർന്ന്​ ശ്രമിക്കുന്നുണ്ട്​. ഇത് തൊഴിലാളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മാനേജ്‌മൻെറി​ൻെറ ധിക്കാര നിലപാടുകള്‍ക്കെതിരെ ശക്തമായ ജനകീയ സമരത്തിന് ജനറല്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.