കുടിവെള്ള ചോർച്ച പരിഹരിച്ചിടത്ത് വീണ്ടും ചോർച്ച: റോഡ് നശിക്കുന്നു

അഞ്ചൽ: കുടിവെള്ളച്ചോർച്ചമൂലം റോഡ് കുഴിയാകുകയും വാഹനങ്ങൾക്ക് ഗതാഗതതടസ്സവുമുണ്ടായതിനെത്തുടർന്ന് പ്രശ്നം പരിഹരിച്ച് രണ്ട് മാസത്തിന് ശേഷം അതേ സ്ഥലത്ത് വീണ്ടും ചോർച്ച. അഞ്ചൽ-തടിക്കാട് റോഡിൽ ഏറം ജങ്​ഷനിലാണ് രണ്ട് ആഴ്ചയോളമായി കുഴൽ പൊട്ടി വെള്ളമൊഴുകുന്നത്​. നേരത്തേ ഈ ഭാഗത്തെ റോഡ് തകർന്ന് കുഴിയായി മാറിയിരുന്നു. നാട്ടുകാർ ടയറും കാട്ടുകമ്പും തുണിയും മറ്റും സ്ഥാപിച്ചാണ് അപകട മുന്നറിയിപ്പ് നൽകിയിരുന്നത്. ഇതിനെത്തുടർന്ന് അധികൃതരെത്തി ചോർച്ച മാറ്റുകയും കുഴിയായ ഭാഗം കോൺക്രീറ്റ് ചെയ്ത് ശരിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ഭാഗം തന്നെയാണ് വീണ്ടും പൊട്ടിയത്​. നിയന്ത്രണങ്ങൾ അകലെ അഞ്ചൽ: കോവിഡ് അതിവ്യാപന മേഖലയായ അഞ്ചലിൽ അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നില്ല. കർശനനിയന്ത്രണങ്ങളാണ് അഞ്ചൽ ടൗണിൽ ഏർപ്പെടുത്തിയതെങ്കിലും മിക്ക വ്യാപാര സ്ഥാപനങ്ങളും തുറന്നു. താരതമ്യേന ജനങ്ങൾ കുറവായിരുന്നു. തുണിക്കട, ജ്വല്ലറി, ചെരിപ്പ്-ബാഗ് കടകൾ, സൂപ്പർ മാർക്കറ്റ്, ഇലക്ട്രിക്കൽ ആൻഡ്​​ ഇലക്ട്രോണിക്സ് ഷോപ്പുകൾ, ബുക്ക്​ സ്​റ്റാൾ മുതലായ വ്യാപാര സ്ഥാപനങ്ങൾ പതിവുരീതിയിൽ തുറന്ന് പ്രവർത്തിക്കുകയുണ്ടായി. ഓട്ടോകളും സർവിസ് നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.