കടക്ക് തീപിടിച്ചു

കേരളപുരം: കെ.പി.പി ജങ്​ഷനിൽ പൂജാ സാധനങ്ങളും അങ്ങാടി മരുന്നുകളും വിൽക്കുന്ന വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. കുണ്ടറ ഫയർ ഫോഴ്സ് എത്തി തീ കെടുത്തി. 30 ലക്ഷത്തോളം രൂപയുടെ നാശനഷ്​ടങ്ങൾ ഉണ്ടായതായി കട ഉടമ പറഞ്ഞു. ബുധനാഴ്ച വെളുപ്പിന്​ വഴിയാത്രക്കാരാണ്​ കടക്കുള്ളിൽ തീ ആളിപ്പടരുന്നത് കണ്ടത്. ഇവർ ഉടൻ തന്നെ ഫയർഫോഴ്‌സിനെയും ​െപാലീസിനെയും വിവരമറിയിച്ചു. കുണ്ടറ ഫയർ സ്​റ്റേഷനിൽ രണ്ട് യൂനിറ്റെത്തിയാണ് തീ കെടുത്തിയത്. കേരളപുരം സ്വദേശി ശിവദാസ​ൻെറ ഉടമസ്ഥതയിലുള്ളതാണ്​ കട. 30 ലക്ഷത്തോളം രൂപയുടെ നാശനഷ്​ടമുണ്ടായതായി ഇദ്ദേഹം പറഞ്ഞു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ധർണ നടത്തി കുണ്ടറ: പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ വത്​കരിക്കാനുള്ള കേന്ദ്ര സർക്കാറി​ൻെറ തീരുമാനത്തിനെതിരെ എ.ഐ.ടി.യു.സി കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ പോസ്​റ്റ്​ ഓഫിസിന്​ മുന്നിൽ ധർണ നടത്തി. ജില്ല പ്രസിഡൻറ്​ പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കുണ്ടറ മണ്ഡലം പ്രസിഡൻറ്​ ആർ. ശിവശങ്കരപ്പിള്ള, ടി. ജെറോം, എം. ഗോപാലകൃഷ്ണൻ, ആർ. ദിലീപ് കുമാർ, എസ്. സന്തോഷ് കുമാർ, എ. പ്രേംകുമാർ, തോമസ് തുടങ്ങിയവർ പങ്കെടുത്തു. മൺറോതുരുത്തിന് അടിപ്പാത കുണ്ടറ: മൺറോതുരുത്ത് റെയില്‍വേ സ്​റ്റേഷനും ശാസ്താംകോട്ട റെയില്‍വേ സ്​റ്റേഷനും ഇടയിലുള്ള തലയിണക്കാവ് ക്ഷേത്രത്തിന് മുന്‍വശത്തായി നിലവിലുള്ള റെയില്‍വേ ലെവല്‍ക്രോസിന് പകരമുള്ള അടിപ്പാതയുടെ നിര്‍മാണം സെപ്റ്റംബര്‍ രണ്ടാം വാരത്തോടുകൂടി ആരംഭിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. 2.5 കോടി രൂപയാണ് റെയില്‍വേ മന്ത്രാലയം ഇതിനായി അനുവദിച്ചിരിക്കുന്നത്. അടിപ്പാത നിര്‍മിക്കുന്നതിനാവശ്യമായ അനുമതി റെയില്‍വേ ബോര്‍ഡില്‍ നിന്ന്​ ലഭിച്ചിട്ടുണ്ടെന്ന് എം.പി അറിയിച്ചു. പടിഞ്ഞാറെ കല്ലടയി​െലയും മൺറോത്തുരുത്തി​െലയും ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണ്​ ലെവല്‍ക്രോസിന് പകരം അടിപ്പാത നിര്‍മിക്കുക എന്നുള്ളത്. ഇതിനായി ഒട്ടനവധി സമരങ്ങളും പ്രക്ഷോഭങ്ങളും നാട്ടുകാര്‍ നടത്തിവരുകയായിരുന്നു. തലയിണക്കാവ് ക്ഷേത്രത്തി‍ൻെറ നടുമുറ്റത്തായിട്ടാണ് ലെവല്‍ക്രോസ്. ഇത്​ ഭക്തജനങ്ങള്‍ക്ക് വളരെയധികം അസൗകര്യങ്ങളാണ് ഉണ്ടാകുന്നത്. കോവിഡ് വ്യാപനം മൂലം റെയില്‍വേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതിനാലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.