എ.ഐ.വൈ.എഫ് പ്രതിഷേധാഗ്​നി

പുനലൂർ: മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്​റ്റാൻ സ്വാമിയുടെ മരണത്തിൽ കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പുനലൂർ മണ്ഡലത്തിലെ വിവിധ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധാഗ്​നി നടത്തി. പുനലൂർ വെസ്​റ്റ്​ മേഖലയിൽ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം വി.എസ്. പ്രവീൺ കുമാർ ഉദ്​ഘാടനം ചെയ്തു. ഈസ്​റ്റ്​ മേഖലയിൽ എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ്​ ശ്യാംരാജ്, സൗത്ത് മേഖല കമ്മിറ്റിയിൽ നഗരസഭ കൗൺസിലർ അഖില സുധാകരൻ, കഴുതുരുട്ടിയിൽ മണ്ഡലം സെക്രട്ടറി ഐ. മൻസൂർ, ആര്യങ്കാവിൽ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗം ദിനു എന്നിവർ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.