Attention െകാല്ലം: കോവിഡ് ബാധിച്ചോ കോവിഡാനന്തര രോഗങ്ങളാൽ മുപ്പതുദിവസത്തിനകമോ മരണപ്പെടുന്ന ഇ.എസ്.ഐ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതർക്ക് പ്രതിമാസ സഹായം നൽകുന്ന പദ്ധതി എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പദ്ധതിപ്രകാരമുള്ള ജില്ലയിലെ ആദ്യ ധനസഹായം കോവിഡ് ബാധിതനായി മരിച്ച കൊല്ലം ആർ.കെ സാരീസ് ജീവനക്കാരൻെറ വിധവക്ക് നൽകി. തൊട്ടുമുമ്പുള്ള രണ്ട് ആറുമാസക്കാലയളവിൽ കുറഞ്ഞത് 70 ദിവസത്തെയെങ്കിലും ഹാജർ (എൻലൈറ്റ്മൻെറ്) ഉള്ളതും ജോലിയിൽ തുടരുന്നതുമായ ഇ.എസ്.ഐ അംഗമായ തൊഴിലാളികളുടെ മരണത്തിലാണ് ആശ്രിതർ ഈ ആനുകൂല്യത്തിന് അർഹരാകുന്നത്. വിശദാംശങ്ങൾക്ക് ഇ.എസ്.ഐ കൊല്ലം ബ്രാഞ്ച് ഒാഫിസിൽ 0474-2750915 എന്ന നമ്പറിൽ ബന്ധപ്പെടണം. ഇ.എസ്.ഐ കൊല്ലം സബ് റീജനൽ ഓഫിസിൻെറ പരിധിയിലുള്ള 14 ബ്രാഞ്ച് ഒാഫിസുകളിലും പദ്ധതി ഫലപ്രദമായി നടപ്പാക്കാനാണ് ശ്രമം. തൊഴിലാളി അവസാനം കൈപ്പറ്റിയ ശമ്പളത്തിൻെറ തൊണ്ണൂറ് ശതമാനം വരെ പ്രതിമാസ സഹായമായി അവകാശികൾക്ക് ലഭിക്കും. k3 7 കോവിഡ് ബാധിതരായി മരിക്കുന്ന ഇ.എസ്.ഐ അംഗങ്ങളായുള്ള തൊഴിലാളികളുടെ ആശ്രിതർക്കുള്ള പ്രതിമാസ സഹായപദ്ധതി എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു എസ്.എസ്.എഫ് പ്രഫ്സമ്മിറ്റ് കൊല്ലം: പ്രഫഷനൽ വിദ്യാർഥികൾക്കായി എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന പ്രഫ്സമ്മിറ്റിന് വെള്ളിയാഴ്ച വെബ്സൈറ്റിൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്രഫ്സമ്മിറ്റിൽ മതം, രാഷ്ട്രീയം, സാമൂഹികം, സാംസ്‌കാരികം, അക്കാദമികം, തൊഴിൽ, കല തുടങ്ങി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സെഷനുകൾ നടക്കും. 5000 പ്രഫഷനല്‍ വിദ്യാർഥികള്‍ പങ്കെടുക്കും. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിക്കും. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് കെ.വൈ. നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിക്കും. സമാപന സെഷന്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.