കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

പത്തനാപുരം: പിറവന്തൂർ പഞ്ചായത്തിലെ കടശ്ശേരി വനാതിർത്തിയോട് ചേർന്ന ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം കാർഷികവിളകളും ഷെഡും നശിപ്പിച്ചു. കടശ്ശേരി മുക്കലാംപാട് ചരുവിൽ വീട്ടിൽ കുഞ്ഞുരാമൻ, തടത്തിൽ വീട്ടിൽ രാഘവൻ, തേക്കുംവിളയിൽ പൊടിയൻ എന്നിവരുടെ വിളകളാണ് നശിപ്പിച്ചത്​. കുഞ്ഞിരാമൻ വർഷങ്ങളായി കൃഷിക്ക് കാവലിനായി താമസിച്ചു വന്ന ഷെഡും ആനക്കൂട്ടം നശിപ്പിച്ചു. വന്യമൃഗശല്യം രൂക്ഷമായിട്ടും വനംവകുപ്പി​ൻെറയോ ജനപ്രതിനിധികളുടെയോ ഭാഗത്തുനിന്ന്​ നടപടികള്‍ ഉണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജനവാസമേഖലയില്‍ കുരങ്ങ്, പന്നി, കടുവ, പുലി, ആന തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ശല്യം ദിവസേന വര്‍ധിക്കുകയാണ്. മുമ്പ്​ വനാതിര്‍ത്തിയില്‍ നിര്‍മിച്ചിരുന്ന കിടങ്ങുകള്‍ നികന്നതും സൗരോര്‍ജ വേലികള്‍ തകര്‍ന്നതും വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് കടക്കുന്നതിന് കാരണമാണ്. പിറവന്തൂര്‍ പഞ്ചായത്തിലെ എലപ്പക്കോട്, കടശ്ശേരി, വെള്ളംതെറ്റി, പുന്നല, മുക്കലാംപാട് എന്നിവിടങ്ങളില്‍ സ്ഥിരമായി വന്യമൃഗങ്ങള്‍ ഇറങ്ങുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.