വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങൾ നൽകി

കുളത്തൂപ്പുഴ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തിങ്കള്‍ക്കരിക്കം ഗ്രാമത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ എത്തിച്ചു നല്‍കി. ചാത്തന്നൂര്‍ സ്വദേശിയായ വിദേശ മലയാളിയും നാട്ടുകാരില്‍ ചിലരും ചേര്‍ന്ന് നല്‍കിയ തുക ഉപയോഗിച്ച് സമാഹരിച്ച പഠനോപകരണങ്ങള്‍ തിങ്കള്‍ക്കരിക്കം വാര്‍ഡിലെ താമസക്കാരായ ഒന്നാം ക്ലാസ്​ മുതല്‍ പന്ത്രണ്ടാം ക്ലാസ്​ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക്​ വീടുകളില്‍ എത്തിച്ചുനല്‍കി. വാര്‍ഡംഗം സിസിലി ജോബി‍ൻെറ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരായ മനാഫ്, നിസാര്‍ നിലാവ്, ആശാപ്രവര്‍ത്തക സിന്ധു, ജിബി, ബിജോയ്, നാഷിം, കെ.കെ. കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ............ ഫോട്ടോ: തിങ്കള്‍ക്കരിക്കം വാര്‍ഡിലെ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനായി പഠനോപകരണ കിറ്റുകള്‍ തയാറാക്കുന്നു. (മെയിലില്‍)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.