ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന നൽകി

കൊട്ടാരക്കര: താലൂക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മന്ത്രി കെ.എൻ. ബാലഗോപാലിന് കൈമാറി. വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ​ 25000 രൂപ സഹകരണസംഘം പ്രസിഡൻറ്​ എം. ഷാഹുദീൻ മന്ത്രിക്ക് കൈമാറി. മുനിസിപ്പൽ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്​.ആർ. രമേഷ്, ഡയറക്ടർ ബോർഡ് മെംബർമാരായ സി.എസ്. മോഹൻദാസ്, ബാബുരാജ്, റജി നിസ, ഡാനിയേൽകുട്ടി, മനോഹരൻ, സെക്രട്ടറി ജി.എൽ. രജിത എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.