സംയുക്ത മോട്ടോർത്തൊഴിലാളി യൂനിയൻ സമരത്തിലേക്ക്

കടയ്ക്കൽ: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനാധിപത്യ ധ്വംസന നടപടികൾ പിൻവലിക്കുക, പെട്രോൾ-ഡീസൽ വിലവർധന നിയന്ത്രിക്കുക, പതിനഞ്ച് വർഷം കഴിഞ്ഞ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന കേന്ദ്ര സർക്കാർ നയം പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഐക്യ ട്രേഡ് യൂനിയൻ പഞ്ചായത്ത് തലത്തിൽ സമരം സംഘടിപ്പിക്കും. എല്ലാ മോട്ടോർ തൊഴിലാളികളും സമരപരിപാടികളിൽ പങ്കെടുക്കണമെന്ന് മോട്ടോർ അൻഡ്​ മെക്കാനിക്കൽ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു ജില്ല സെക്രട്ടറി എം.എസ്. മുരളി, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി ജയപ്രകാശ്, കെ.ടി.യു.സി ജില്ല സെക്രട്ടറി കുരിവിപ്പുഴ ഷാനവാസ്, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ശങ്കർ, യു.ടി.യു.സി ജില്ല സെക്രട്ടറി അജിത്ത് എന്നിവർ സയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.