പുനലൂർ: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 10 മാസമായി സംസ്ഥാന അതിർത്തിയിൽ നിലനിന്നിരുന്ന യാത്രാക്ലേശത്തിന് താൽക്കാലിക പരിഹാരമായി. ആര്യങ്കാവ് വഴിയുണ്ടായിരുന്ന നൂറോളം വരുന്ന കേരളത്തിൻെറയും തമിഴ്നാടിൻെറയും ഇൻറർ സ്റ്റേറ്റ് ബസ് സർവിസുകൾ നിർത്തിയത് ജനങ്ങളെ വളരെയേറെ ബുദ്ധിമുട്ടിച്ചിരുന്നു. കെ.എസ്.ആർ.ടി.സി കഴിഞ്ഞയാഴ്ച മുതൽ ഇൻറർ സ്റ്റേറ്റായുണ്ടായിരുന്ന സർവിസുകൾ ആര്യങ്കാവ് ബസ് ഡിപ്പോ വരെയുണ്ടായിരുന്നത് അതിർത്തിയായ കോട്ടവാസൽ വരെ ദീർഘിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ തിങ്കളാഴ്ച മുതൽ തമിഴ്നാട് ബസ് പുളിയറ വരെ വന്നിരുന്നത് തിങ്കളാഴ്ച മുതൽ കോട്ടവാസൽ വരെയായി നീട്ടിയിട്ടുണ്ട്. ഇനി ഇരുസംസ്ഥാനത്തേക്കും സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്നവർ കോട്ടവാസലിലെത്തിയാൽ പ്രയാസപ്പെടാതെ യാത്ര തുടരാനാകും. തെങ്കാശിയിൽനിന്നും സ്പെഷൽ സർവിസുകളാണ് കോട്ടവാസലിൽ വന്നുപോകുന്നത്. പകൽ സമയത്ത് എപ്പോഴും തമിഴ്നാടിൻെറ ഒരു ബസ് കോട്ടവാസലിൽ ഉണ്ടാകും. ബസ് യാത്രക്കാർ പുളിയറയിലെ ചെക്പോസ്റ്റിലെത്തി പാസ് എടുത്തുവേണം യാത്ര തുടരാൻ. കേരളത്തിൽനിന്നും തിരുവനന്തപുരം, പുനലൂർ, പത്തനംതിട്ട, ചങ്ങനാശ്ശേരി, കോട്ടയം ഡിപ്പോകളിൽനിന്നായി 19 സർവിസുകൾ കോട്ടവാസൽ വരെയുണ്ട്. പുനലൂരിൽ എസ്.എൻ.ഡിപി കുടുംബ സംഗമങ്ങൾ പുനരാരംഭിക്കുന്നു പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ 67 ശാഖാ യോഗങ്ങളിലെയും വനിതാ സംഘം, മൈക്രോ ഫിനാൻസ്, കുടുംബ യൂനിറ്റുകൾ എന്നിവയുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡം പാലിച്ച് കുടുംബയോഗവും സംഗമങ്ങളും പുന:രാരംഭിക്കാൻ തീരുമാനിച്ചു. എല്ലാ ശാഖാകളുടേയും പോഷക സംഘടനകളുടെയും പ്രവർത്തനം വരും ദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത യൂണിയൻ പ്രസിഡൻറ് ടി.കെ.സുന്ദരേശൻ പറഞ്ഞു. യൂണിയൻ അതിർത്തിയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിജയിച്ച സമുദായാംഗങ്ങൾക്ക് അടുത്ത ആഴ്ച യൂണിയൻ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകും. വനിതാ സംഘം വൈസ് പ്രസിഡൻറും കരവാളൂർ പഞ്ചായത്ത് അംഗവുമായ ലതിക രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡൻറ് എ.ജെ.പ്രദീപ്, സെക്രട്ടറി ആർ.ഹരിദാസ്, ജി. ബൈജു, എസ്.സദാനന്ദൻ, ശശിധരൻ, ഓമന പുഷ്പാംഗദൻ പ്രീത സജീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.