കടയ്ക്കൽ: പ്രമുഖ മതപണ്ഠിതനും വിദ്യാഭ്യാസ വിചക്ഷണനും റിസർച്ച് ഗൈഡുമായ ഡോ. എം.എസ്. മൗലവിയുടെ നിര്യാണത്തിൽ എം.എസ്.എം അലുമ്നി അസോസിയേഷനും അറബിക് കോളജും ചേർന്ന് അനുസ്മരണ സമ്മേളനം നടത്തി. മൗലവി നടത്തിയ നിസ്തുലമായ പ്രവർത്തനങ്ങൾ സമൂഹത്തിൽ ചെലുത്തിയ സ്വാധീനം തുല്യതയില്ലാത്തതാണെന്ന് സമ്മേളനം പ്രസ്താവിച്ചു. ജെ. ഷംസുദ്ദീൻ പാലോട് അധ്യക്ഷതവഹിച്ചു. കെ.എ.എം.എ തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി എസ്. നിഹാസ് കടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ചന്ദനത്തോപ്പ് ശിഹാബുദ്ദീൻ മൗലവി പ്രാർഥനയും ട്രസ്റ്റ് ജനറൽ സെക്രട്ടറി താജുദ്ദീൻ തോപ്പിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അധ്യാപകരായ എ.കെ. താജുദ്ദീൻ നദവി, നസീം പരുത്തിവിള, നിഷാദ് റഷാദി, ഷൈല ഫസിലുദ്ദീൻ, നദീം പേഴുമ്മൂട്, ശ്രീദേവി, അലുമ്നി അസോസിയേഷൻ പ്രതിനിധികളായ റാഷിദ് പേഴുമ്മൂട്, ഫൈസൽ നിലമേൽ, ആർട്ടിസ്റ്റ് അനിൽ ആയൂർ, സംഗീത റോബർട്ട്, അനുജ പാറശ്ശാല, ആർ. ബാലൻ കടയ്ക്കൽ, നസീഹ ചാറയം, ആഷിക്, മുഹമ്മദ് യാസീൻ, അൻസീം, അൻസർ മുതയിൽ, അൻവർ, അഷ്ഫഖ് നിലമ്പൂർ, ഉനൈസ് നിലമേൽ, അഷറഫ് മുതയിൽ എന്നിവർ സംസാരിച്ചു. പാതയോരങ്ങളില്‍ മാലിന്യ നിക്ഷേപം തുടരുന്നു; നടപടിക്കൊരുങ്ങി വനം വകുപ്പ് കുളത്തൂപ്പുഴ: ഒരിടവേളക്കുശേഷം വീണ്ടും ജനവാസമേഖലകളിലേക്കുള്ള പാതയോരങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് പതിവായതോടെ നിക്ഷേപിക്കുന്നവരെ കണ്ടെത്താനൊരുങ്ങി വനം വകുപ്പ്. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടി പാലത്തിന് സമീപം, ചന്ദനക്കാവ് കുട്ടിവനം, തിങ്കള്‍ക്കരിക്കം, നെടുവന്നൂര്‍കടവ്- കൂവക്കാട് പാത, അമ്പതേക്കര്‍ വനപാത തുടങ്ങിയ സ്ഥലങ്ങളില്‍ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും പൊതിഞ്ഞാണ് മാലിന്യം ഉപേക്ഷിക്കുന്നത്. ഇവ ഭക്ഷിക്കാനെത്തുന്ന തെരുവുനായകളും കാട്ടുമൃഗങ്ങളും വഴിയാത്രികര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. മാലിന്യത്തില്‍നിന്നുള്ള ദുര്‍ഗന്ധവും മറ്റും നിമിത്തം വഴിനടക്കാനാവാത്ത സ്ഥിതിയാണ്. മാലിന്യ നിക്ഷേപം പതിവായതോടെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ വനം വകുപ്പ് പാതയോരത്തെ കാട് വെട്ടിത്തെളിക്കുകയും മാലിന്യം കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിരുന്നു. കുറച്ചുനാളത്തേക്ക് പ്രദേശങ്ങളില്‍ മാലിന്യമിടുന്നത് നിലച്ചിരുന്നെങ്കിലും എല്ലാവരുടെയും ശ്രദ്ധ മാറിയതോടെ വീണ്ടും പഴയപടിയായി. ഒരാഴ്ച മുമ്പ് കുളത്തൂപ്പുഴ - അമ്പതേക്കര്‍ പാതയില്‍ ഇറച്ചി മാലിന്യം നിക്ഷേപിച്ചതിനെതുടര്‍ന്ന് പാതയും പരിസരവും ദിവസങ്ങളോളം ദുര്‍ഗന്ധപൂരിതമായി. കഴിഞ്ഞദിവസം വിളക്കെണ്ണയുടെ ഒഴിഞ്ഞ നൂറുകണക്കിനായ പ്ലാസ്റ്റിക് കുപ്പികള്‍ ചാക്കുകളിലാക്കി പാതയോരത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. മാലിന്യമെത്തിച്ച കവറുകളില്‍നിന്ന് സമീപപ്രദേശവാസികളായ ചിലരുടെ ആശുപത്രി ശീട്ടുകളും മറ്റു രേഖകളും കണ്ടെടുത്തു. മാലിന്യം നിക്ഷേപിച്ചവരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നതരത്തില്‍ നടപടിക്ക് നീങ്ങുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.