സാമൂഹികാരോഗ്യ കേന്ദ്രത്തിന്​ വീണ്ടും പുരസ്കാരം

അഞ്ചാലുംമൂട്: തൃക്കടവൂർ സാമൂഹികാരോഗ്യകേന്ദ്രത്തിന് വീണ്ടും പുരസ്​കാരതിളക്കം. രണ്ടാം തവണയും സംസ്ഥാന കായകൽപ അവാർഡ് തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തെ തേടിയെത്തി. ഒരുലക്ഷം രൂപയാണ് സമ്മാന തുക. മലിനീകരണ നിയന്ത്രണ ബോർഡിൻെറ അവാർഡ്, ഹരിത അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. കേബിൾ ലൈനുകൾ നശിപ്പിക്കുന്നെന്ന് അഞ്ചാലുംമൂട്: പ്രാക്കുളത്തുനിന്ന്​ കാഞ്ഞിരംകുഴിയിലേക്കുള്ള കേബിൾ ലൈനുകൾ സാമൂഹികവിരുദ്ധർ നശിപ്പിക്കുന്നതായി പരാതി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാത്രി 8.30ന് 70 വീടുകളിലേക്കുള്ള കേബിൾ കണക്​ഷനുകളാണ് നശിപ്പിക്കപ്പെട്ടത്. ബി.എസ്.എൻ.എൽ അതിവേഗ ഫൈബർ കേബിളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കേബിൾ നെറ്റ്​വർക്ക് അധികൃതർ തകരാർ പരിഹരിച്ചെങ്കിലും വീണ്ടും കേബിളും അനുബന്ധ ഉപകരണങ്ങളും നശിപ്പിക്കുകയായിരുന്നു. സാമൂഹികവിരുദ്ധശല്യത്തിന് അറുതിവരുത്താൻ അധികൃതർ ഇടപെടണമെന്നും പ്രദേശത്തെ കേബിൾ ഓപറേറ്റർമാർ അറിയിച്ചു. ബയോഫ്ലോക് മത്സ്യകൃഷി വിളവെടുപ്പ് ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ ബയോഫ്ലോക് മത്സ്യകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത്‌ പ്രസിഡൻറ് എസ്. സുദീപ ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ എസ്. സത്യപാലൻ, വികസനസമിതി അധ്യക്ഷ രജിത, വാർഡ് മെംബർമാരായ ബിന്ദു, സുഭദ്രാമ്മ, ഫിഷറീസ് അസി. ഡയറക്ടർ എസ്. പ്രിൻസ്, ഫിഷറീസ് ഓഫിസർ ശോഭന, അക്യോ കൾച്ചറൽ പ്രമോട്ടർ രമ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.