സ്ഥിരംസമിതി അധ്യക്ഷരെ തെര​െഞ്ഞടുത്തു

കരുനാഗപ്പള്ളി: വിവിധ സ്ഥിരം സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് തഴവ ഗ്രാമ പഞ്ചായത്തില്‍ നടന്നു. വികസന സമിതി ചെയര്‍മാനായി ആര്‍. അമ്പിളിക്കുട്ടന്‍, ധനകാര്യസമിതി ചെയര്‍പേഴ്‌സണായി ആര്‍. ഷൈലജ, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണായി മിനി മണികണ്ഠന്‍, ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാനായി ബി. ബിജു എന്നിവരെയും തെരെഞ്ഞെടുത്തു. സര്‍ട്ടിഫിക്കറ്റ് നല്‍കണം കൊല്ലം: പരവൂര്‍ ടൗണ്‍ എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്​റ്റര്‍ ചെയ്ത മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ വില്ലേജ് ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എത്രയും പെട്ടെന്ന് നല്‍കണമെന്ന് എംപ്ലോയ്‌മൻെറ് ഓഫിസര്‍ അറിയിച്ചു. അഭിമുഖം മാറ്റി​െവച്ചു കൊല്ലം: തേവള്ളി ജില്ല മെഡിക്കല്‍ ഓഫിസില്‍ (ഹോമിയോ) ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രോജക്ട് ഓഫിസറെ(എം.ഡി) നിയമിക്കുന്നതിനുള്ള അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ മാറ്റി​െവച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സെമസ്​റ്റര്‍ പരീക്ഷ കൊല്ലം: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് കോഴ്‌സിൻെറ സെമസ്​റ്റര്‍ പരീക്ഷ (2020 സ്‌കീം) ജനുവരി അവസാനം കോവിഡ് മാനദണ്ഡ പ്രകാരം നടത്തും. പരീക്ഷാ ടൈംടേബിളും വിശദവിവരങ്ങളും www.ihrd.ac.in വെബ്‌സൈറ്റില്‍ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.