(ചിത്രം) ഇരവിപുരം: കോടികൾ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തിയ കൊല്ലം തോട് വീണ്ടും മാലിന്യവും കുളവാഴകളുംകൊണ്ട് നിറയുന്നു. താന്നി തോട്ടുമുഖം മുതൽ ഇരവിപുരം പാലം വരെയുള്ള ഭാഗത്താണ് കുളവാഴ നിറയുന്നത്. ഒരു വർഷം മുമ്പാണ് ഈ ഭാഗത്തെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. കുളവാഴ കയറിയതിനാൽ വീണ്ടും തോട് വൃത്തിയാക്കേണ്ട സ്ഥിതിയാണ്. കുളവാഴയൊടൊപ്പം തോട്ടിൽ മാലിന്യം കൊണ്ടുവന്നുതള്ളുന്നതും പതിവായി. നവീകരണ പ്രവർത്തനങ്ങൾ നടത്തിയ തോടിൻെറ സംരക്ഷണഭിത്തികളും തകർന്നു തുടങ്ങി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാർ കരുനാഗപ്പളളി: നിയോജകമണ്ഡലത്തിലെ യൂത്ത് കോൺഗ്രസിന് പുതിയ മണ്ഡലം പ്രസിഡൻറുമാരെ പ്രഖ്യാപിച്ചു. ഓച്ചിറ- എസ്.എച്ച്. ജയ് ഹരി, ആലപ്പാട് - യു. ഉല്ലാസ്, തഴവ- ബിലാൽ, ക്ലാപ്പന- സുബിൻഷ, കരുനാഗപ്പള്ളി സൗത്ത്- ഷംനാദ്, കരുനാഗപ്പള്ളി ടൗൺ- ആർ.എസ്. കിരൺ, കുലശേഖരപുരം- എൻ. ആഷിഖ്, ആദിനാട്- അരുൺകുമാർ, പാവുമ്പ- ഹനൻ. ചികിത്സസഹായം നൽകി പരവൂർ: അർബുദ ചികിത്സക്ക് വിധേയയായ അഞ്ചു വയസ്സുകാരിക്കും മറ്റു രണ്ടു രോഗികൾക്കും പരവൂർ ലയൺസ് ക്ലബ് ചികിത്സസഹായം നൽകി. യോഗം വി. പരമേശ്വരൻകുട്ടി ഉദ്ഘാടനം ചെയ്തു. എസ്. മുരളീധരൻ അധ്യക്ഷതവഹിച്ചു. ജയിൻ സി. ജോബ്, ജോസഫ് യൂജിൻ, ജി. ശശിധരൻപിള്ള, എസ്. വിജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.