വയോധിക ദമ്പതികൾക്ക് കിടപ്പാടം നൽകി പരവൂർ പൊലീസ്​

(ചിത്രം) പരവൂർ: പ്ലാസ്​റ്റിക്​ ഷീറ്റ് കെട്ടിയ കൂരയിൽ താമസിച്ചിരുന്ന വയോധിക ദമ്പതികൾക്ക് കിടപ്പാടം നിർമിച്ചുനൽകി പരവൂർ പൊലീസ്​. ചിറക്കര പഞ്ചായത്തിലെ നെടുങ്ങോലം കുന്നുബംഗ്ലാവിൽ വേലുക്കുട്ടി-സരസ്വതി ദമ്പതിമാർക്കാണ് സുമനസ്സുകളുടെ സഹായത്തോടെ വീട് നിർമിച്ചു നൽകിയത്. സ്​റ്റേഷൻ​ ഓഫിസർ ആർ. രതീഷി​ൻെറ നേതൃത്വത്തിൽ പരവൂർ സ്​റ്റേഷനിലെ പൊലീസുകാരിൽ നിന്ന്​ സമാഹരിച്ച 10,000 രൂപ കൊണ്ടാണ് വീടുപണി തുടങ്ങിയത്. എസ്​.പി.സി ജില്ല നോഡൽ ഓഫിസർ ശിലാസ്ഥാപനം നടത്തി. ഇടക്ക് നിർമാണം മുടങ്ങിയെങ്കിലും പലരുടെയും സഹായത്താൽ പൂർത്തീകരിച്ചു. കോവിഡ് കാലത്ത് പട്ടിണി കിടക്കുന്ന വയോധികരെ കണ്ടെത്താനുള്ള അന്വേഷണത്തിനിടയിലാണ് ദമ്പതികളുടെ ദയനീയാവസ്​ഥ പൊലീസി​ൻെറ ശ്രദ്ധയിൽപെട്ടത്. കൊല്ലം അഡീഷനൽ എസ്​.പി ജോസി ചെറിയാൻ താക്കോൽദാനം നിർവഹിച്ചു. സ്​റ്റേഷൻ ഓഫിസർ ആർ. രതീഷ് അധ്യക്ഷത വഹിച്ചു. ചാത്തന്നൂർ എ.സി.പി ഷൈനു തോമസ്​, പരവൂർ എസ്​.ഐ വി. വിജയകുമാർ, വിജിത്ത്, ജനമൈത്രി ബീറ്റ് ഓഫിസർമാരായ എ.എസ്​.ഐ ഹരിസോമൻ, എസ്​.സി.പി.ഒ ശ്രീലത, പി.ആർ.ഒ. ഷീജ, എസ്​.പി.സി അസി. നോഡൽ ഓഫിസർ പി. അനിൽകുമാർ എന്നിവർ പ​െങ്കടുത്തു. കെട്ടിവെച്ച തുക കൈപ്പറ്റണം ഓച്ചിറ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച് പോൾ ചെയ്ത വോട്ടിൻെറ 15 ശതമാനത്തിനു മുകളിൽ വോട്ട് നേടിയവരുടെയും സ്ഥാനാർഥിത്വം പിൻവലിച്ചവരുടെയും കെട്ടിവെച്ച തുക തിരികെ നൽകാൻ ഉത്തരവായി. അപേക്ഷ നൽകുന്ന മുറക്ക്​ അർഹരായവർക്ക് തുക നൽകുന്നതാണന്ന് ബി.ഡി.ഒ അറിയിച്ചു. കണക്കുകൾ സമർപ്പിക്കണം ഓച്ചിറ: ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച എല്ലാ സ്ഥാനാർഥികളും ​െതരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകൾ നിശ്ചിത ഫാറത്തിൽ അനുബന്ധ വൗച്ചറുകൾ സഹിതം14ന് വൈകീട്ട്​ അഞ്ചിന് മുമ്പായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകണം. നിർദിഷ്​ട സമയം കഴിഞ്ഞ്​ ലഭിക്കുന്നവ സ്വീകരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.