വന്യമൃഗശല്യം രൂക്ഷമാകുന്നു

പത്തനാപുരം: കാര്‍ഷിക മേഖലക്ക്​ ഭീഷണിയായി വീണ്ടും വന്യമൃഗ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം രാത്രിയില്‍ ജനവാസ മേഖലയിലെ കുഴിയിൽ അകപ്പെട്ട ഒറ്റയാൻ പന്നിയെ നാട്ടുകാരും വനംവകുപ്പും ചേർന്ന് രക്ഷപ്പെടുത്തി. കിഴക്കേഭാഗം മാക്കുളം തെക്കേപറമ്പിൽ ക്ലാരമ്മ തരക​ൻെറ കൃഷിയിടത്തിൽ വെള്ളത്തിനായി നിർമിച്ച കുഴിയിലാണ് ഒറ്റയാൻ പന്നി വീണത്. ഒറ്റയാൻ പന്നിയുടെ അക്രമണത്തിൽനിന്ന് കർഷകത്തൊഴിലാളികളായ ബിനു, മനോഹരന്‍ എന്നിവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പിറവന്തൂർ, കിഴക്കേഭാഗം, ചേകം, കടയ്ക്കാമൺ, കമുകുംചേരി, പുന്നല, കടശ്ശേരി, പാടം, വെള്ളംതെറ്റി പ്രദേശങ്ങളിൽ പന്നിയുടെ ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞദിവസം പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പുന്നലയിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു. ഒരാളുടെ നില ഇപ്പോഴും ഗുരുതരമാണ്. വന്യമൃഗശല്യം പരിഹരിക്കാന്‍ കൃഷിസ്ഥലത്തിന് ചുറ്റും നിർമിക്കുമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയിട്ട്​ നാളുകളേറെയാകുന്നു. കിഴക്കേഭാഗത്തുനിന്ന്​ പിടികൂടിയ പന്നിയെ കടശ്ശേരി ഉൾവനത്തിൽ വിട്ടു. വനപാലകരായ അബ്​ദുൽ റഹിം, രാജൻ, ബിജു, സുരസുന്ദരേശൻ എന്നിവര്‍ നേതൃത്വം നല്‍കി. യു.ഡി.എഫ് സ്ഥാനാർഥികൾക്ക് സ്വീകരണം പുനലൂർ: ജില്ല പഞ്ചായത്ത് കരവാളൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി ഷിബു ബെഞ്ചമി​ൻെറ ബ്ലോക്ക് ഡിവിഷൻ പര്യടനം ആരംഭിച്ചു. അറയ്ക്കൽ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി എൽ. രജനി, പഞ്ചായത്ത് സ്ഥാനാർഥികളായ ബിന്ദുമോൾ, ശ്രുതി, മുൻ എം.എൽ.എ പുനലൂർ മധു തുടങ്ങിയവർ സംസാരിച്ചു. തെന്മല പഞ്ചായത്തുതല സ്വീകരണം എസ്.ഇ. സഞ്ജയ്ഖാൻ ഉദ്ഘാടനം ചെയ്തു. ഇടമൺ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. കുളത്തൂപ്പുഴ ഡിവിഷൻ സ്ഥാനാർഥി എരൂർ സുഭാഷ്, ബ്ലോക്ക്‌ സ്ഥാനാർഥികളായ ഡി. പ്രിൻസ്, നന്ദകുമാർ, വി.എം. സലീം, ജിജി എം. രാജ്, സജികുമാരി സുഗതൻ, മിനിമോൾ എന്നിവർ സംസാരിച്ചു. ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കണം പുനലൂർ: റേഷൻ കാർഡുടമകൾ അക്ഷയം കേന്ദ്രം വഴിയോ റേഷൻ കടയിലൂടെയോ താലൂക്ക് സപ്ലൈ ഓഫിസിൽ നേരിട്ടെത്തിയോ ആധാർ നമ്പർ കാർഡുമായി ബന്ധിപ്പിക്കണം. ആധാർ നമ്പർ ബന്ധിപ്പിക്കാത്ത ഗുണഭോക്താക്കളുടെ പട്ടിക റേഷൻകടകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. അർഹതയില്ലാതെ മുൻഗണന കാർഡ് കൈവശമുള്ളവർ പൊതുവിഭാഗത്തിലേക്ക് മാറ്റണം. കഴിഞ്ഞ ദിവസങ്ങളിൽ അനർഹരായ ഗുണഭോക്താക്കളിൽനിന്നും 2,05192 രൂപ സർക്കാറിലേക്ക് കണ്ടുകെട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.