യുക്തിവാദി പ്രസംഗ പരമ്പര

കൊല്ലം: വിശ്വാസത്തിൻെറ കെണിയിൽനിന്ന് രക്ഷ നേടണമെങ്കിൽ യുക്തിയിലധിഷ്ഠിതമായ വിദ്യാഭ്യാസം അനിവാര്യമാണെന്ന് ഡോ. പ്രവീൺ രാജ് പറഞ്ഞു. ഭാരതീയ യുക്തിവാദി സംഘത്തി​ൻെറ ആഭിമുഖ്യത്തിൽ ഒരുവർഷം നീളുന്ന 'യുക്തിവാദ പ്രസംഗപരമ്പര' പരിപാടിയിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി ശ്രീനി പട്ടത്താനം ഉദ്ഘാടനം ചെയ്തു. സംസ്​ഥാന പ്രസിഡൻറ് ഡോ.പി. രാഘവൻ അധ്യക്ഷത വഹിച്ചു. ബാബു പള്ളിക്കര സ്വാഗതം പറഞ്ഞു. ലോക എയ്ഡ്‌സ് ദിനം ആചരിച്ചു കൊല്ലം: ലോക എയ്ഡ്‌സ് ദിനാചരണത്തിൻെറ ഭാഗമായുള്ള ജില്ലതല പരിപാടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. ശ്രീലത ഉദ്ഘാടനം ചെയ്തു. എയ്ഡ്‌സ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കിരണ്‍ റാമിന് ഡി.എം.ഒ റെഡ് റിബണ്‍ അണിയിച്ചു. ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.ആര്‍. സന്ധ്യ, ഡോ.ജെ. മണികണ്ഠന്‍, ആര്‍ദ്രം മിഷന്‍ കോഒാഡിനേറ്റര്‍ ഡോ. ടിമ്മി, മാസ് മീഡിയ ഓഫിസര്‍ ദിലീപ് ഖാന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍മാരായ എസ്. ശ്രീകുമാര്‍, ജോണ്‍സണ്‍ മാത്യു എന്നിവര്‍ പങ്കെടുത്തു. എഴുത്തുപരീക്ഷ മാറ്റി​െവച്ചു കൊല്ലം: ജില്ലയില്‍ കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടൻറുമാരുടെ നിയമനത്തിന്​ അഞ്ചിന് നടത്താന്‍ നിശ്ചയിച്ചിരുന്ന എഴുത്തുപരീക്ഷ തദ്ദേശ ​െതരഞ്ഞെടുപ്പിൻെറ സാഹചര്യത്തില്‍ മാറ്റി​െവച്ചതായി ജില്ല മിഷന്‍ കോഓഡിനേറ്റര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.