മത്സരിക്കാൻ ആളില്ല; സ്വതന്ത്രനെ പിന്തുണച്ച്​ സി.പി.എം

ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായതത്​ പന്ത്രണ്ടാം വാർഡിൽ സി.പി.എമ്മിന് സ്ഥാനാർഥിയെ കണ്ടെത്താനായില്ല. ഒടുവിൽ സ്വതന്ത്രനായി മത്സരിക്കാനിറങ്ങിയ കെ.വിശ്വനാഥന് പിന്തുണ നൽകി സി.പി.എം തലയൂരി. 2005 മുതൽ 2015 വരെ സി.പി.എം വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന വാർഡ് കഴിഞ്ഞ തവണയാണ്​ കോൺഗ്രസ് പിടിച്ചെടുത്തത്. ഒരു സ്ഥാനാർഥിയെ സി.പി.എമ്മിന് നിർത്താൻ കഴിയാഞ്ഞത് ഇടതു മുന്നണി പ്രവർത്തകരിലും പ്രതിഷേധമുണ്ട്. കോൺഗ്രസിലെ ദിലീഫ് ശങ്കറാണ് യു.ഡി.എഫ് സ്ഥാനാഥി. ബി.ജെ.പി സ്ഥാനാഥിയായി ഉഷയും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലാണ്. കഴിഞ്ഞ തവണ 288 വോട്ടി​ൻെറ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സീറ്റ് പിടിച്ചെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.