മനുഷ്യാവകാശ സംഘടനക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമീഷൻ

കൊല്ലം: കോടതിയുടെ പരിഗണനയിലുള്ള കേസിലെ പ്രതിയോട് തങ്ങൾ നടത്തുന്ന അദാലത്തിൽ പങ്കെടുക്കണം എന്നാവശ്യപ്പെട്ട മനുഷ്യാവകാശ സംഘടനക്കെതിരെ മാതൃകപരമായി നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സംസ്ഥാന മനുഷ്യാവകാശ കമീഷ​ൻെറ പ്രവർത്തനങ്ങൾക്കും യശസ്സിനും കളങ്കം വരുത്തുന്ന നടപടി ആരുടെ ഭാഗത്തു നിന്നുണ്ടായാലും കൃത്യമായ ഇടപെടൽ നടത്തി നടപടിയെടുക്കണമെന്നും കമീഷൻ പൊലീസിന് നിർദേശം നൽകി. കൊല്ലം ജില്ല പൊലീസ് മേധാവിക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. വിവരാവകാശ സംരക്ഷണ കൗണ്‍സിൽ എന്ന സംഘടനക്കെതിരെയാണ് ഉത്തരവ്. തങ്ങളെ കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ സ്​റ്റേഷനിൽ വിളിച്ചുവരുത്തി അധിക്ഷേപിച്ചു എന്ന് പരാതിപ്പെട്ട് സംഘടനയുടെ പ്രസിഡൻറ് സമർപ്പിച്ച പരാതിയിലാണ് നടപടി. കമീഷൻ കരുനാഗപ്പള്ളി അസി.​ പൊലീസ് കമീഷണറിൽ നിന്നും റിപ്പോർട്ട് വാങ്ങി. അന്വേഷണത്തിൽ മനുഷ്യാവകാശ കമീഷ​ൻെറ പേരിനോട് സാമ്യമുള്ള പേരുകൾ ഉപയോഗിച്ച് സംഘടന തെറ്റായ പ്രവർത്തനം നടത്തുകയാണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സാമ്പത്തിക സംവരണം ഭരണഘടന വിരുദ്ധം -റാവുത്തർ ഫെഡറേഷൻ പുനലൂർ: രാഷ്​ട്രീയ നേട്ടം ലക്ഷ്യമാക്കി തിടുക്കത്തിൽ എടുത്ത സാമ്പത്തിക സംവരണ തീരുമാനം ഭരണഘടന വിരുദ്ധവും നീതി നിഷേധവുമാണന്ന് റാവുത്തർ ഫെഡറേഷൻ ജില്ല പ്രവർത്തക സമ്മേളനം ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങളെയടക്കം വീണ്ടും പിന്നാക്കത്തിലാക്കുന്ന തീരുമാനം പുനഃപരിശോധിക്കാൻ സർക്കാറുകൾ തയാറകണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശീയ അധ്യക്ഷൻ എസ്.എ. വാഹിദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എച്ച്. സലീംരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ. യൂസുഫ് റാവുത്തർ, സംസ്ഥാന സെക്രട്ടറി അബ്​ദുൽ അസീസ്, എം. ബദറുദീൻ, മീരാസാഹിബ്, എ.ജെ. ബാവ, എം.എ. മജീദ്, നിസാഖാസിം, മുഹമ്മദ്റഷീദ്, എം. ജലാലുദീൻ എന്നിവർ സംസാരിച്ചു. 20 രൂപക്ക് ഉള്ളി നൽകി യൂത്ത് കോൺഗ്രസ് പ്രതിഷേധം കൊല്ലം: ഉള്ളിവില നിയന്ത്രിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരാജയപ്പെട്ടെന്നാരോപിച്ച്​ യൂത്ത് കോൺഗ്രസ് കൊല്ലത്ത് 20 രൂപക്ക് ഉള്ളി നൽകി പ്രതിഷേധിച്ചു. സർക്കാർ ഏജൻസികൾ ഉള്ളി സംഭരണം നടത്തുകയും വിലവർധനവ് ഉണ്ടാകുന്ന അവസരങ്ങളിൽ സാധാരണക്കാർക്ക് പൊതുവിതരണ സംവിധാനങ്ങൾ വഴി ഉള്ളി വിതരണം ചെയ്യുകയും ചെയ്യുമായിരുന്നു. എന്നാൽ മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കോർപറേറ്റുകൾക്ക് കാർഷിക വിഭവങ്ങൾ വൻതോതിൽ സംഭരിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ദേശീയ സെക്രട്ടറി സിബി പുഷ്പലത ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി പ്രസിഡൻറ്​ ശരത്‌ മോഹൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ജില്ല പ്രസിഡൻറ്​ അരുൺരാജ്, ഒ.ബി. രാജേഷ്, കൗശിക് എം.ദാസ്, ബിച്ചു കൊല്ലം, ഹർഷാദ് മുതിരപറമ്പിൽ, അജു ചിന്നക്കട, ഉല്ലാസ് ഉളിയക്കോവിൽ, ഷെഹൻ ഷാ എന്നിവർ സംസാരിച്ചു. photo 3.jpjg ഉള്ളിവില നിയന്ത്രിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരാജയപ്പെട്ടതായി ആരോപിച്ച് യൂത്ത് കോൺഗ്രസി​ൻെറ നേതൃത്വത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച പ്രതിഷേധ സമരം 20 രൂപക്ക്​ ഉള്ളി സാധാരണക്കാർക്ക് നൽകിക്കൊണ്ട് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സി.ബി. പുഷ്പലത ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.