പാലിയേറ്റിവ് സൊസൈറ്റി ഓഫിസ് ഉദ്ഘാടനം

(ചിത്രം) കരുനാഗപ്പള്ളി: ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റിവ് സൊസൈറ്റിയുടെ കേന്ദ്ര ഓഫിസ് പ്രവർത്തനമാരംഭിച്ചു. കരുനാഗപ്പള്ളിയിൽ താച്ചയിൽ ജങ്ഷന്​ സമീപമാണ് ഓഫിസ്. ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി, പാലിയേറ്റിവ് സൊസൈറ്റി രക്ഷാധികാരി പി.ആർ. വസന്തൻ, സൊസൈറ്റി പ്രസിഡൻറ് കെ.ജി. ശിവപ്രസാദ്, സെക്രട്ടറി കോട്ടയിൽ രാജു, നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, ഡോ. നിസാർ, എ. സജീവ് തുടങ്ങിയവർ സംസാരിച്ചു. രണ്ട് ഡോക്ടർമാർ, രണ്ടു നഴ്സുമാർ, നാല് ആംബുലൻസ് തുടങ്ങി വിപുലമായ പ്രവർത്തന ശൃംഖലയാണ് പാലിയേറ്റിവ് സൊസൈറ്റിക്കുള്ളത്. ....KL + KE.... കോവിഡ് 431; രോഗമുക്തി 485 * മൂന്നുപേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു കൊല്ലം: ജില്ലയില്‍ ചൊവ്വാഴ്ച 431 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ കാവനാട്, തൃക്കടവൂര്‍ ഭാഗങ്ങളിലും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കല്ലുവാതുക്കല്‍, വെളിയം, ആദിച്ചനല്ലൂര്‍, മയ്യനാട്, മൈനാഗപ്പള്ളി, പൂയപ്പള്ളി ഭാഗങ്ങളിലുമാണ് കൂടുതല്‍ രോഗബാധിതരുള്ളത്. വിദേശത്ത് നി​െന്നത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്ത് നി​െന്നത്തിയ ഒരാള്‍ക്കും സമ്പര്‍ക്കംമൂലം 425 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം മഞ്ഞപ്പാറ സ്വദേശി തോമസ് (71), കണ്ണനല്ലൂര്‍ സ്വദേശി കെ. ജോര്‍ജ് (88), കൊല്ലം ഫരീദിയ നഗര്‍ സ്വദേശിനി സൈനബ താജുദീന്‍ (54) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 115 പേര്‍ക്കാണ് രോഗബാധ. കാവനാട് -14, തൃക്കടവൂര്‍ -12, ഉളിയക്കോവില്‍ -7, കടവൂര്‍, തിരുമുല്ലാവാരം എന്നിവിടങ്ങളില്‍ ആറുവീതവും തങ്കശ്ശേരി, മതിലില്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും വെണ്ടര്‍മുക്ക്, ശക്തികുളങ്ങര, മങ്ങാട് എന്നിവിടങ്ങളില്‍ നാലുവീതവും അഞ്ചാലുംമൂട്, കല്ലുംതാഴം, പള്ളിത്തോട്ടം, മരുത്തടി, മുണ്ടയ്ക്കല്‍ പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പറേഷന്‍ പരിധിയിലെ രോഗബാധിതര്‍. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി -24, പരവൂര്‍ -ആറ്, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ നാലുവീതവുമാണ് രോഗബാധിതരുള്ളത്. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കല്ലുവാതുക്കല്‍ -22, വെളിയം -17, ആദിച്ചനല്ലൂര്‍, മയ്യനാട് ഭാഗങ്ങളില്‍ 13 വീതവും മൈനാഗപ്പള്ളി -12, പൂയപ്പള്ളി -പത്ത്, എഴുകോണ്‍, തൃക്കോവില്‍വട്ടം, പേരയം ഭാഗങ്ങളില്‍ ഒമ്പത് വീതവും ഇളമാട്, ഏരൂര്‍, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ എട്ടുവീതവും കിഴക്കേകല്ലട, ചിതറ, പട്ടാഴി, ശാസ്താംകോട്ട ഭാഗങ്ങളില്‍ ഏഴുവീതവും കൊറ്റങ്കര, തൊടിയൂര്‍ പ്രദേശങ്ങളില്‍ ആറുവീതവും ഉമ്മന്നൂര്‍, ഓച്ചിറ, തൃക്കരുവ, നീണ്ടകര, പത്തനാപുരം ഭാഗങ്ങളില്‍ അഞ്ചുവീതവും അഞ്ചല്‍, കരീപ്ര, കുണ്ടറ, ചാത്തന്നൂര്‍, തഴവ, തേവലക്കര, പനയം, പിറവന്തൂര്‍ ഭാഗങ്ങളില്‍ നാലുവീതവും കുളക്കട, തെന്മല, പെരിനാട്, വിളക്കുടി എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് സ്ഥലങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.