ചാത്തന്നൂര്‍ എസ്.എന്‍ കോളജില്‍ വിളവെടുപ്പ്

(ചിത്രം) ചാത്തന്നൂര്‍: എസ്.എന്‍ കോളജില്‍ മുപ്പതിലേറെ വര്‍ഷം തരിശായി കിടന്ന 10 ഏക്കര്‍ ഭൂമിയില്‍ കരിമണിപയര്‍, മരച്ചീനി എന്നിവ കൃഷി നടത്തിയതില്‍ കരിമണി പയറിൻെറ വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത്, ഹരിത കേരളം മിഷൻ, കൃഷി വകുപ്പ് എന്നിവയുടെ ഏകോപനത്തിലാണ് കോളജിലെ കൃഷി. സപ്ലൈകോ പീപ്​ള്‍സ് ബസാര്‍ ഉദ്ഘാടനം ഇന്ന് കൊല്ലം: താമരക്കുളത്തെ നവീകരിച്ച പീപ്​ള്‍സ് ബസാറിൻെറ പ്രവര്‍ത്തനോദ്ഘാടനം വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് 12ന് മന്ത്രി പി. തിലോത്തമന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. എം. മുകേഷ് എം.എല്‍.എ അധ്യക്ഷതവഹിക്കും. മേയര്‍ ഹണി ബഞ്ചമിന്‍ ആദ്യവില്‍പന നടത്തും. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം കൊല്ലം: കേരള മദ്​റസ അധ്യാപക ക്ഷേമനിധിയില്‍നിന്ന്​ പെന്‍ഷന്‍ വാങ്ങുന്നവര്‍ തുടര്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 20നകം സമര്‍പ്പിക്കണം. മാതൃക www.kmtboard.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കുടിശ്ശിക ഡിസംബര്‍ 31വരെ അടയ്ക്കാം കൊല്ലം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് എല്ലാത്തരം കുടിശ്ശികകളും ഒമ്പത് ശതമാനം പലിശ ഉൾപ്പെടെ ഒടുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31വരെ നീട്ടിയതായി ജില്ല എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0474-2749334.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.