എ.പി. കളയ്ക്കാട് സ്മാരകം ശിലാസ്ഥാപനം

(ചിത്രം) കരുനാഗപ്പള്ളി: സാഹിത്യ സാംസ്കാരിക പ്രതിഭയായിരുന്ന എ.പി. കളയ്ക്കാടിൻെറ സ്മാരക മന്ദിരത്തി​ൻെറ ശിലാസ്ഥാപനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡൻറ് എ.കെ. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, വി.പി. ജയപ്രകാശ് മേനോൻ, എം. സുരേഷ് കുമാർ, പി.എസ് സലീം, എസ്. അനന്തൻപിള്ള, കെ.ജി കനകം, ബി. കൃഷ്ണ കുമാർ, സുധർമ, സുധൻ പാടത്ത് എന്നിവർ പങ്കെടുത്തു. താലൂക്കാശുപത്രിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം (ചിത്രം) കരുനാഗപ്പള്ളി: ഡൻെറൽ ചികിത്സാപദ്ധതിയായ ഇൻഡക്​ഷൻ കാസ്​റ്റിങ്​ മെഷീൻ ഉൾപ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തി. 14 ലക്ഷത്തോളം രൂപ ചെലവഴിച്ച് സ്ഥാപിച്ച ഡൻെറൽ ഉപകരണങ്ങൾ, ഡൻെറൽ ലേസർ സർജറി വിഭാഗം, നഗരസഭയുടെ വാർഷികപദ്ധതിയിൽ നിന്ന്​ 16 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച ലാപ്രോസ്കോപ്പി സർജറി മെഷീൻ, 68 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച സ്വീവേജ് ട്രീറ്റ്മൻെറ് പ്ലാൻറ്, അഞ്ച്​ ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച നാപ്കിൻ ഡയപ്പർ ഡിസ്ട്രോയർ എന്നിവയുടെ പ്രവർത്തന ഉദ്ഘാടനമാണ് നടന്നത്. ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ.ആർ. ശ്രീലത, ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൺസ്, എം. ശോഭന, കൗൺസിലർമാരായ സി. വിജയൻപിള്ള, എസ്. ശക്തികുമാർ, നഗരസഭ സെക്രട്ടറി എ. ഫൈസൽ, ആർ.എം.ഒ ഡോ. അനൂപ് കൃഷ്ണൻ, ലേ സെക്രട്ടറി സിന്ധു, ഡോ. വിഷ്ണു എന്നിവർ സംസാരിച്ചു. പൊലീസും നാട്ടുകാരും ഇടപെട്ടു; റോഡിന്​ ശാപമോക്ഷം (ചിത്രം) കൊട്ടിയം: പൊലീസിൻെറയും നാട്ടുകാരുടെയും ഇടപെടൽ മൂലം റോഡിന് ശാപമോക്ഷം. കാടുകയറി സാമൂഹികവിരുദ്ധരും മയക്കുമരുന്ന് സംഘങ്ങളും താവളമാക്കിയിരുന്ന കൊട്ടിയം കമ്പിവിള-കാർമൽ റോഡിനാണ് ശാപമോക്ഷം ലഭിച്ചത്. തൃക്കോവിൽവട്ടം-മയ്യനാട് പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള റോഡ് കുറെ വർഷങ്ങളായി സാമുഹികവിരുദ്ധരുടെയും മയക്കുമരുന്നുസംഘങ്ങളുടെയും താവളമായിരുന്നു. മാലിന്യ നിക്ഷേപം കൂടിയായതോടെ ഇതുവഴി ആർക്കും പോകാൻ പറ്റാത്ത സ്ഥിതിയായിരുന്നു. കണ്ണനല്ലൂർ റോഡിൽ നിന്ന്​ എളുപ്പത്തിൽ ലോ കോളജിലേക്കും എൻ.എസ്.എസ് കോളജിലേക്കും പോകാൻ കഴിയുന്ന റോഡായിരുന്നു ഇത്. കൊട്ടിയം ജനമൈത്രി പൊലീസും നാട്ടുകാരും ചേർന്ന് വൃത്തിയാക്കി സഞ്ചാരയോഗ്യമാക്കുകയും നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും ചെയ്തു. കൊട്ടിയം എസ്.ഐ സുജിത്ത് സി. നായർ ഉദ്ഘാടനം നിർവഹിച്ചു. എസ്.ഐ ഷഹാൽ, സി.പി.ഒ.ദിലീപ്, ഹബീബ്, ഷംനാദ്, പന്തൽ നജുമുദീൻ, സക്കീർ, തങ്കച്ചൻ, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.