ജില്ല ആസൂത്രണസമിതിക്ക് കെട്ടിടമായി

കൊല്ലം: ജില്ല ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്‌ടോബര്‍ 26ന് ഉച്ചക്ക് 12.30ന് വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും. ജില്ല പ്ലാനിങ് ഓഫിസ്, എക്കണോമിക്‌സ് ആൻഡ് സ്​റ്റാറ്റിക്‌സ് ഓഫിസ്, ടൗണ്‍ പ്ലാനിങ് ഓഫിസ് എന്നിവയെ ഉള്‍പ്പെടുത്തിയാണ് ജില്ല ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം സജ്ജമാകുന്നത്. 5.65 കോടി രൂപ ചെലവില്‍ കോണ്‍ഫറന്‍സ് ഹാള്‍, വിഡിയോ കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍​െപ്പടെ അഞ്ചുനിലകളിലായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ....must..... വ്യാപാരികൾ പ്രതിഷേധിച്ചു അഞ്ചാലുംമൂട്: കോവിഡ് നിയന്ത്രണത്തി​ൻെറ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾക്ക് ഉദ്യോഗസ്ഥർ അനധികൃതമായി പിഴയീടാക്കുന്നതിനെതിരെ കേരള വ്യാപാരി വ്യവസായ സമിതി കടവൂർ യൂനിറ്റ് പ്രതിഷേധിച്ചു. ഒറ്റക്കൽ സിഗ്നൽ ജങ്ഷനിൽ നടത്തിയ ധർണ ഏരിയ പ്രസിഡൻറ് ആർ. വിശ്വകുമാർ ഉദ്ഘാടനം ചെയ്തു. കടവൂർ യൂനിറ്റ് പ്രസിഡൻറ് രഘുരാജ് അധ്യക്ഷത വഹിച്ചു. 'നിയമവിരുദ്ധമായി പെട്രോൾ പമ്പുകൾ അനുവദിക്കരുത്' ശാസ്താംകോട്ട: നിയമവിരുദ്ധമായി പെട്രോൾ പമ്പുകൾ അനുവദിക്കുന്ന നടപടി പുനഃപരിശോധിക്കണമെന്ന് കൊല്ലം ജില്ല പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് മൈതാനം വിജയൻ, ജനറൽ സെക്രട്ടറി വൈ. അഷ്​റഫ് എന്നിവർ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ കോഴ വാങ്ങി യഥേഷ്്ടം നിരാക്ഷേപപത്രം കൊടുത്തുവരികയാണെന്നും അവർ കുറ്റപ്പെടുത്തി. സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം കൊല്ലം: കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് കേരള സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. അപേക്ഷാ ഫോം www.kswdc.org വെബ്‌സൈറ്റില്‍ ലഭിക്കും. ആവശ്യമായ രേഖകളോടെ അപേക്ഷ തിരുവനന്തപുരം മേഖല ഓഫിസില്‍ നല്‍കണം. വിലാസം: മേഖല മാനേജര്‍, ടി സി-15/1942(2), ഗണപതി കോവിലിന് സമീപം, വഴുതക്കാട്, തൈക്കാട് പി.ഒ, തിരുവനന്തപുരം. വിശദവിവരങ്ങള്‍ 0471-2328257, 9496015006 നമ്പറുകളില്‍ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.