പട്ടികജാതി ഫണ്ട് പാഴാക്കിയതിനെതിരെ ദലിത് കോൺഗ്രസ് ധർണ

(ചിത്രം) കൊല്ലം: പട്ടികജാതി ഫണ്ട് ലാപ്സാക്കിയതിനെതിരെയും ദലിത് പീഡനത്തിനെതിരെയും ഭാരതീയ ദലിത് കോൺഗ്രസ്​ ജില്ലകമ്മിറ്റി കലക്​ടറേറ്റ് പടിക്കൽ നടത്തിയ ഉപവാസം ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ദലിത് കോൺഗ്രസ്​ ജില്ല പ്രസിഡൻറ് പട്ടത്താനം സുരേഷ് അധ്യക്ഷത വഹിച്ചു. ​ജില്ല ജന. സെക്രട്ടറി അഞ്ചൽ സുരേഷ്കുമാർ, കുണ്ടറ സുബ്രഹ്​മണ്യം, മുഖത്തല ഗോപിനാഥ്, ആനന്ദൻ, ജയചന്ദ്രബാബു, പോളയിൽ രവി, വിജയ്കുമാർ പുന്നക്കുളം, സുനിൽ കടുകറ തുടങ്ങിയവർ ഉപവാസത്തിന് നേതൃത്വം നൽകി. കുട്ടപ്പൻ കൂട്ടിക്കട, പുഷ്പലാൽ കൊട്ടിയം, വിനോദ് ചെല്ലപ്പൻ, സുരേഷ് അരുമാംതറ, കെ.എസ്​. കിഷോർ, ഒ.ബി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. അപേക്ഷ ക്ഷണിച്ചു ഓച്ചിറ: ക്ലാപ്പന ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2020-21 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ബയോബിന്‍, മഴവെള്ള സംഭരണി, താറാവ് വളര്‍ത്തല്‍, പോത്തുകുട്ടി പരിപാലനം(പട്ടികജാതി), ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി, പശുവളര്‍ത്തല്‍ (വനിത), മുട്ടക്കോഴി വളര്‍ത്തല്‍ (പട്ടികജാതി വനിത), കുരുമുളക് കൃഷി എന്നീ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ ഈ മാസം 30ന് മുമ്പായി പഞ്ചായത്ത് ഓഫിസില്‍ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.