സ്​റ്റാൻ സ്വാമിയെയും സിദ്ധിഖ് കാപ്പനെയും വിട്ടയക്കണം -എ.ഐ.വൈ.എഫ്

(ചിത്രം) കൊല്ലം: സ്​റ്റാൻ സ്വാമിയെയും സിദ്ധിഖ് കാപ്പനെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് കൊല്ലം ഹെഡ് പോസ്​റ്റ് ഓഫിസിന് മുന്നിൽ സമരം സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി ജഗത് ജീവൻ ലാലി ഉദ്ഘാടനം ചെയ്തു. ത്സാർഖണ്ഡിലെ ആദിവാസികളുടെ ഉന്നമനത്തിന്​ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന സ്​റ്റാൻ സ്വാമിയെ മാവോവാദി ബന്ധം ആരോപിച്ചാണ് യു.എ.പി.എ ചുമത്തിയത്. ഉത്തർപ്രദേശിൽ ഹാഥ്​റസിൽ ക്രൂര പീഡനത്തിരയായി കൊലചെയ്യപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട്ടിലേക്ക് പോയതി​ൻെറ പേരിലാണ് മാധ്യമപ്രവർത്തകനായ സിദ്ധിഖ് കാപ്പനെ യു.എ.പി.എ ചുമത്തി ജയിലിൽ അടച്ചത്. പ്രതിഷേധ പരിപാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. വിനീത വിൻസൻെറ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എസ്. വിനോദ്, കുമാർ, എക്സിക്യൂട്ടിവ് അംഗം എ. നൗഷാദ് എന്നിവർ സംസാരിച്ചു. ഒഴിവി​േലക്ക്​ അപേക്ഷിക്കാം കൊല്ലം: സംസ്ഥാന സിവിൽ സർവിസ്​ അക്കാദമിയുടെ കൊല്ലം സബ്​ സൻെററായ ​ടി.കെ.എം ആർട്​സ്​ കോളജ്​ കാമ്പസിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓഫിസ്​ അസിസ്​റ്റൻറ്​, അറ്റൻഡർ ഒഴിവുകളിലേക്ക്​ അപേക്ഷ ക്ഷണിച്ചു. വിശദമായ ​ബയോഡാറ്റ, പാസ്​പോർട്ട്​ സൈസ്​ ഫോ​ട്ടോ സഹിതം കോഓഡിനേറ്റർ, കേരള സ്​റ്റേറ്റ്​ സർവിസ്​ അക്കാദമി, കൊല്ലം സൻെറർ, ​ടി.കെ.എം. ആർട്​സ്​ കോളജ്​ കാമ്പസ്​, കരിക്കോട്​, ടി.കെ.എം.സി.പി.ഒ 691005 വിലാസത്തിൽ നവംബർ ഏഴിനകം നൽകണം. ഫോൺ: 0474 2967711. നീറ്റ് പരീക്ഷയിലെ റാങ്കുകാരി ആമിന രാഹുൽ ഗാന്ധിയെ കാണാൻ വയനാട്ടിലേക്ക് ഓച്ചിറ: നീറ്റ് പരീക്ഷയിലെ റാങ്ക് ജേതാവ് ആമിന ബുധനാഴ്​ച രാഹുൽ ഗാന്ധിയെ കാണാൻ വയനാട്ടിലെത്തും. പ്രയാസങ്ങളോടും ദുഃഖങ്ങളോടും പടവെട്ടി ജീവിതയാത്രയിലെ പരീക്ഷണങ്ങളെ നേരിട്ട് നീറ്റ് പരീക്ഷയിൽ പി.എച്ച് വിഭാഗത്തിൽ 1916ാം റാങ്ക് നേടിയ ആമിനയുടെ ചിരകാലസ്വപ്നമാണ്​ രാഹുൽ ഗാന്ധിയെ ഒന്ന് കാണണം, സംസാരിക്കണം എന്നത്​. ഓച്ചിറ ക്ലാപ്പന കുറ്റിപ്പറമ്പിൽ ഷൗക്കത്തി​ൻെറയും ജാസ്മി​ൻെറയും മകളാണ് ആമിന. കോൺഗ്രസ് കുടുംബമാണ് ആമിനയുടേത്. ഇടത്​ കൈക്ക് വൈകല്യമുള്ള ആമിനയു​െട ആഗ്രഹം ശ്രദ്ധയിൽപെട്ട സുഹൃത്ത് ജി. മഞ്ജുകുട്ടൻ ആമിനയുടെ വീട്ടിലെത്തി. തുടർന്ന് നേതാക്കൾ മുഖേന രാഹുൽ ഗാന്ധിയെ വിവരം അറിയിച്ചു. ബുധനാഴ്ച രാവിലെ കാണാമെന്ന് ഉറപ്പുലഭിച്ചു. രാഹുൽ ഗാന്ധിയുടെ അനുവാദം ലഭിച്ചതോടെ സി.ആർ. മഹേഷി​ൻെറയും ക്ലാപ്പന പഞ്ചായത്ത് പ്രസിഡൻറ് എസ്.എം. ഇക്ബാലി​ൻെറയും നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ ആമിനയെ വീട്ടിലെത്തി ആദരിച്ചു. ആമിനയുടെ മാതാവ്​ ജാസ്മിൻ യു.എ.ഇയിൽ വീട്ടുജോലി ചെയ്തുവരികയാണ്. വൃക്കകൾ തകരാറിലായി ആഴ്ചയിൽ രണ്ടുതവണ ഡയാലിസിന് വിധേയനാകുന്ന പിതാവിനെയും അനുജനെയും നോക്കേണ്ട ചുമതലയും ആമിനക്കാണ്. സ്വന്തമായി വീടില്ലാത്തതിനാൽ മാതാവി​ൻെറ സഹോദര​ൻെറ കൂടെയാണ് കുടുംബം കഴിയുന്നത്. പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. പ്ലസ് ടു പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. മെഡിസിന് പഠിക്കണം ആമിനക്ക്. പക്ഷേ, അതിനുള്ള സാമ്പത്തിക ശേഷിയില്ലാത്തതാണ് തടസ്സം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.