ഉദ്ഘാടനം കഴിഞ്ഞിട്ടും തുറക്കാതെ ആധുനിക മത്സ്യ മാർക്കറ്റ്

(ചിത്രം) കൊട്ടിയം: മയ്യനാട് പഞ്ചായത്തിൽ കോടികൾ മുടക്കി നിർമിച്ച ആധുനിക മത്സ്യ മാർക്കറ്റ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസത്തോളമായിട്ടും പ്രവർത്തനം ആരംഭിച്ചില്ല. മാർക്കറ്റ് തുറക്കാത്തതിനാൽ മത്സ്യ കച്ചവടക്കാർ ഏറെ ബുദ്ധിമുട്ടിലാണ്. പഞ്ചായത്ത് ഓഫിസിനോട് ചേർന്ന് പഴയ മാർക്കറ്റ് നിന്ന സ്ഥലത്താണ് മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതടക്കം സംവിധാനങ്ങളോടെ പുതിയ കെട്ടിടം നിർമിച്ചത്. പഴയ മാർക്കറ്റ് പൊളിച്ചതോടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് മാർക്കറ്റ് മാറ്റിയെങ്കിലും അടിസ്ഥാന സൗകര്യം ഒന്നും ഉണ്ടായിരുന്നില്ല. പുതിയ മാർക്കറ്റ് ഉദ്ഘാടനം ചെയ്തതോടെ കച്ചവടം പുതിയ മാർക്കറ്റിലേക്ക് മാറ്റാമെന്ന കച്ചവടക്കാരുടെ കണക്കുകൂട്ടൽ തെറ്റിയിരിക്കുകയാണ്. നിലവിലെ മാർക്കറ്റിൽ പൊതുജനങ്ങൾക്ക് കയറിച്ചെല്ലാൻ പോലും പറ്റാത്ത അവസ്ഥയാണ്. ആധുനിക മത്സ്യമാർക്കറ്റ് തുറന്നു പ്രവർത്തിക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന്​ അടിയന്തര നടപടിയുണ്ടാകണമെന്നാണ് ആവശ്യം. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന്​ കൊല്ലം: കോവിഡ് ബാധിച്ച് മരിച്ച തലവൂർ സ്വദേശി വയോധികൻറ മൃതശരീരം അഞ്ചു ദിവസം മോർച്ചറിയിൽ കിടന്നിട്ടും വീട്ടുകാരെ വിവരം അറിയിക്കാത്തതിൻെറ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ രാജി​െവക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. നവീകരിച്ച കൊല്ലം, താന്നി ബീച്ചുകളുടെ ഉദ്ഘാടനം 22ന് കൊല്ലം: സംസ്ഥാന സര്‍ക്കാറിൻെറ 100 ദിന പരിപാടിയിൽ ജില്ലയിലെ നിലവിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതി​ൻെറ ഭാഗമായി നവീകരിച്ച കൊല്ലം ബീച്ചിൻെറയും താന്നി ബീച്ചിൻെറയും ഉദ്ഘാടനം 22ന് നടക്കും. രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. കൊല്ലം ബീച്ച് 1.57 കോടി ചെലവിലും താന്നിയിലേത് 68.4 ലക്ഷത്തിനുമാണ് നവീകരിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ജലവിതരണം തടസ്സപ്പെടും കൊല്ലം: ആനന്ദവല്ലീശ്വരം ബൂസ്​റ്റര്‍ പമ്പ് ഹൗസിലെ വാല്‍വിൻെറ തകരാര്‍ പരിഹരിക്കുന്നതിനാല്‍ കച്ചേരി, തേവള്ളി, കൈക്കുളങ്ങര, വാടി, ആനന്ദവല്ലീശ്വരം, തിരുമുല്ലാവാരം, പള്ളിത്തോട്ടം തുടങ്ങിയ ഭാഗങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ രണ്ടു ദിവസങ്ങളില്‍ ജലവിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍ അസി.എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.