കോവിഡ്: തുടർപരിശോധനകളിലടക്കം വീഴ്ചവരുന്നതായി ആരോപണം

കൊല്ലം: കോവിഡ് സ്ഥിരീകരിച്ച് വീടുകളിൽ കഴിയുന്നവരുടെ തുടർപരിശോധനകളിലടക്കം വീഴ്ചവരുന്നതായി ആരോപണം. വ്യക്തികളെ മാനദണ്ഡം പാലിക്കാതെ പരിശോധനക്ക് പറഞ്ഞുവിടുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് എ.ഐ.സി.സി പഞ്ചായത്തീരാജ് സമിതി ദേശീയ കൺവീനർ ഡി. ഗീതാകൃഷ്ണൻ പറഞ്ഞു. തേവള്ളി ഡിപ്പോ പുരയിടം പ്രദേശത്ത് കോവിഡ് സ്ഥിരീകരിച്ച് 20 ദിവസത്തിലേറെ വീട്ടിൽ ചികിത്സയിലിരുന്ന വ്യക്തികളോട് ചൊവ്വാഴ്ച സ്വന്തം വാഹനത്തിൽ മുണ്ടയ്ക്കൽ പി.എച്ച്.സിയിൽ കോവിഡ് പരിശോധനക്ക് ചെല്ലാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. തേവള്ളി ഹെൽത്ത് ഓഫിസിൽനിന്ന് അറിയിച്ചതനുസരിച്ചാണ് പരിശോധനക്ക് പോയത്. അവിടെ ക്യൂവിൽനിന്ന് മുന്നിലെത്തിയപ്പോൾ പരിശോധന ഇന്ന് പൂർത്തിയായതായി അറിയിപ്പ് ലഭിച്ചു. ഇത്തരത്തിൽ പല ഭാഗങ്ങളിൽനിന്നെത്തിയ അമ്പതോളം പേർക്ക്​ പരിശോധന നടത്താതെ തിരിച്ചുപോകേണ്ടിവന്നു. ഭൂരിപക്ഷം പേരും കോവിഡ് പോസിറ്റിവ് ആയി തുടർപരിശോധനക്ക്​ വന്നവരായിരുന്നു. ഡി. ഗീതാകൃഷ്ണൻ, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി രഞ്ജിത് കലുങ്ക്മുഖം, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഭിലാഷ് കുരുവിള എന്നിവർ സ്ഥലത്തെത്തിയപ്പോൾ പരിശോധനാ കിറ്റ് തീർന്നുപോയതായി അധികൃതർ അറിയിച്ചു. ഡി.എം.ഒയുമായി ബന്ധപ്പെട്ടപ്പോൾ ആവശ്യത്തിന് കിറ്റ് സ്​റ്റോക്കുണ്ടെന്നും പി.എച്ച്.സിയിലെ വീഴ്ചയാണെന്നും പറഞ്ഞു. പോസിറ്റിവ് ആയവരെ ആംബുലൻസിൽ കൊണ്ടുപോയി പരിശോധിച്ച് തിരികെ വീട്ടിലെത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന്​ നേതാക്കൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.