കിണര്‍ ഇടിഞ്ഞുതാഴ്ന്നു

(ചിത്രം) ചവറ: മഴയിൽ​ . ചവറ പാലക്കടവില്‍ കുരുവേലില്‍ക്കാട്ടില്‍ ഉണ്ണികൃഷ്ണ​ൻെറ വീട്ടിലെ കിണറാണ് താഴ്ന്നത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ശക്തമായി പെയ്ത മഴയെത്തുടര്‍ന്ന് വലിയ ശബ്​ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോള്‍ കിണര്‍ ഇടിഞ്ഞുതാഴുന്നതാണ് കണ്ടത്. പൂർണമായും കിണറിന്​ ചുറ്റുമുള്ള മണ്ണ് മാറിയ അവസ്ഥയിലാണ്. ബൈപാസിൽ പാൽവണ്ടി മറിഞ്ഞു അഞ്ചാലുംമൂട്: ബൈപാസിൽ വീണ്ടും അപകടം. കടവൂരിലെ സിഗ്നൽ ജങ്ഷനിൽ കനത്ത മഴയിൽ പാൽവണ്ടി തലകീഴായി മറിഞ്ഞു; ആർക്കും പരിക്കില്ല. ശനിയാഴ്ച രാത്രി രണ്ടോടെയായിരുന്നു അപകടം. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പാൽ വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. ബൈപാസിലെ റോഡിലെ മിനുസമുള്ള പ്രതലമാണ് അപകടകാരണം. റോഡി​ൻെറ മിനുസത കുറക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടും കരാർ ഏറ്റെടുത്ത സി.വി.സി.സി കമ്പനി തയാറായിട്ടില്ല. പ്രതിഷേധ സംഗമം കരുനാഗപ്പള്ളി: യു.പിയിലെ ഹാഥ്​റസിൽ ക്രൂരമായി പീഡിപ്പിച്ചുകൊന്ന് വീട്ടുകാരെപ്പോലും കാണിക്കാതെ സംസ്​കരിച്ച പെൺകുട്ടിക്ക്​ നീതിതേടി വനിത ലീഗ് സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധത്തി​ൻെറ ഭാഗമായി കരുനാഗപ്പള്ളിയിൽ നടന്ന സംഗമം ജില്ല ജനറൽ സെക്രട്ടറി ജുബിന കെ. കമാൽ ഉദ്ഘാടനം ചെയ്തു. നിയോജ മണ്ഡലം പ്രസിഡൻറ് റഹിയാനത്ത് ബീവി, ജനറൽ സെക്രട്ടറി നസീമ മജീദ്, ജാസ്മി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.