സംരക്ഷിത കുടുംബ കൂട്ടായ്മകള്‍ ഊർജിതപ്പെടുത്തണം -കലക്ടര്‍

കൊല്ലം: കോവിഡ് പ്രതിരോധം ലക്ഷ്യമാക്കി വാര്‍ഡ് തലങ്ങളില്‍ രൂപം നല്‍കിയ സംരക്ഷിത കുടുംബ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിലൂടെ രോഗബാധയുടെ തീവ്രതയും വ്യാപനവും കുറക്കാന്‍ സാധിക്കുമെന്ന് കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍ പറഞ്ഞു. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. ശ്രീലത, സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍, റൂറല്‍ പൊലീസ് മേധാവി ഹരിശങ്കര്‍ എന്നിവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ രോഗവ്യാപന നിരക്കും സാധ്യതകളും യോഗം വിലയിരുത്തി. റൂറല്‍ പരിധിയിലെ ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍ തുടങ്ങി ആള്‍ക്കൂട്ടം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളായി പ്രഖ്യാപിച്ച് നിരീക്ഷണങ്ങളും പരിശോധനകളും ശക്തമാക്കുമെന്ന നിര്‍ദേശം റൂറല്‍ പൊലീസ് മേധാവി യോഗത്തില്‍ അവതരിപ്പിച്ചു. പ്ലസ്​വൺ പ്രവേശനം കൊല്ലം: ചാത്തിനാംകുളം എം.എസ്​.എം ഹയർസെക്കൻഡറി സ്​കൂളിൽ അൺ എയ്​ഡഡ്​ വിഭാഗത്തിൽ പ്ലസ്​ വൺ ബയോളജി സയൻസ്​, കമ്പ്യൂട്ടർ സയൻസ്​, കോമേഴ്​സ്​ ക്ലാസുകളിലേക്ക്​ അഡ്​മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്​ ഫോൺ: 7012507388, 9446916668. പ്ലസ്​വൺ സീറ്റൊഴിവ്​ കരിക്കോട്​: കരിക്കോട്​ എം.ഇ.എ ഇംഗ്ലീഷ്​ മീഡിയം ഹയർ സെക്കൻഡറി സ്​കൂളിൽ അൺ എയ്​ഡഡ്​ വിഭാഗത്തിൽ പ്ലസ്​ വൺ ബയോളജി സയൻസിലും കമ്പ്യൂട്ടർ സയൻസിലും ഏതാനും സീറ്റ്​ ഒഴിവുണ്ട്​. താൽപര്യമുള്ളവർ സ്​കൂൾ ഓഫിസുമായി ബന്ധപ്പെടണമെന്ന്​ ​പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0474 2711809, 9947302401. അഡ്​മിഷൻ ആരംഭിച്ചു മയ്യനാട്​: മയ്യനാട്​ ഹയർസെക്കൻഡറി സ്​കൂൾ അൺ എയ്​ഡഡ്​ സെക്​ഷനിലേക്ക്​ പ്ലസ്​ വൺ ബയോളജി സയൻസ്​, കമ്പ്യൂട്ടർ സയൻസ്​, കോമേഴ്​സ്​ ക്ലാസുകളിലേക്ക്​ അഡ്​മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്​ ഫോൺ: 9744845433, 8921555910, 9447560588, 9496468419.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.