പൊലീസ്​ വാഹനം എറിഞ്ഞുതകർത്തവർ പിടിയിൽ

കൊല്ലം: പൊതുസ്​ഥലത്ത്​ മദ്യപിക്കുന്നത് അന്വേഷിക്കാനെത്തിയ പൊലീസ്​ വാഹനം എറിഞ്ഞുതകർത്ത കേസിലെ പ്രതികൾ പിടിയിൽ. നീണ്ടകരയിൽ ഓട്ടോൈഡ്രവറായി ജോലി നോക്കുന്ന ശക്തികുളങ്ങര കന്നിമേൽ സ്വദേശി വിനീത് വിക്രമൻ (35 -വിനോദ്), ആലപ്പുഴ കൈനകരി സ്വദേശി ആൻറണി (27 -വിനു) എന്നിവരാണ് ചൊവ്വാഴ്ച രാവിലെ പിടിയിലായത്. പ്രതികളെ മജിസ്​േട്രറ്റിൻെറ മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്​റ്റഡിയിൽ റിമാൻഡ് ചെയ്തു. ശക്തികുളങ്ങര ഇൻസ്​പെക്ടർ എസ്.ടി. ബിജുവിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ വി. അനീഷ്, അബ്​ദുൽ സലിം, സി.പി.ഒ ഉണ്ണികൃഷ്ണൻ നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച രാത്രി 10ന് ശക്തികുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് വശം പൊതുസ്​ഥലത്ത് മദ്യപാനം നടക്കുന്നതായി അറിഞ്ഞെത്തിയ പൊലീസ്​ സംഘമാണ് ആക്രമിക്കപ്പെട്ടത്. പൊലീസിനെ കണ്ട് ചിതറിയോടിയശേഷം മറഞ്ഞുനിന്ന് ആക്രമിക്കുകയായിരുന്നു. കൺേട്രാൾ റൂം വാഹനത്തിൻെറ പുറകുവശത്തെ ചില്ലുകൾ പൂർണമായും പൊട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.