'കുളത്തൂപ്പുഴ സാമൂഹികാരോഗ്യത്തില്‍ കിടത്തിച്ചികിത്സ ആരംഭിക്കണം'

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന ആവശ്യവുമായി ജനകീയ വേദിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടിന് ഉപവാസ സമരം സംഘടിപ്പിക്കും. മലയോര മേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറും സേവനം ലഭ്യമാക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിലവില്‍ കുളത്തൂപ്പുഴയിലോ പരിസര പ്രദേശത്തോ എന്തെങ്കിലും വിധത്തിലുള്ള അത്യാഹിതമോ മറ്റോ ഉണ്ടാകുകയാണെങ്കില്‍ രോഗികളെയും കൊണ്ട്​ മണിക്കൂര്‍ യാത്രചെയ്ത്​ കിലോമീറ്ററുകള്‍ അകലെ പുനലൂരിലോ, കടയ്​ക്കലോ, തിരുവനന്തപുരത്തോ എത്തിക്കേണ്ട സ്ഥിതിയാണ്. വൈകീട്ട്​ നാല്​ കഴിഞ്ഞാല്‍ ഒരു വിധത്തിലുമുള്ള ആരോഗ്യപരിപാലനവും കുളത്തൂപ്പുഴയില്‍ കിട്ടാറുമില്ല. തുടക്കത്തില്‍ അധികൃതര്‍ ഉന്നയിച്ചിരുന്ന കിടത്തിച്ചികിത്സക്കാവശ്യമായ സ്ഥലസൗകര്യമില്ലെന്ന വാദത്തിന്​ പരിഹാരമായി നിലവിലെ ആശുപത്രി കെട്ടിടത്തിന് മുകളില്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ഷീറ്റുപാകി സംവിധാനമൊരുക്കുകയും ശേഷം കഴിഞ്ഞ വര്‍ഷം എം.എല്‍.എയുടെ വകയായി പ്രധാന കെട്ടിടത്തിനോട് ചേര്‍ന്ന് ഇരുനിലകളായി പുതിയ കെട്ടിടം നിര്‍മിക്കുകയും ചെയ്തിരുന്നു. സാമൂഹികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയിരുന്ന ആശുപത്രിയെ സാങ്കേതികത പറഞ്ഞ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുടുംബക്ഷേമ കേന്ദ്രമാക്കി തരംതാഴ്ത്തുകയും കിടത്തിച്ചികിത്സക്കാവശ്യമായ ജീവനക്കാരുടെ തസ്​തിക ഒഴിവാക്കുകയും ചെയ്തു. ഇതിനിടെ പുനലൂര്‍ താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രി നിലവാരത്തിലേക്കുയര്‍ത്തുന്നതിനാവശ്യമായ നടപടി ക്രമങ്ങള്‍ അണിയറയില്‍ പുരോഗമിക്കവെയാണ് കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ വീണ്ടും ഉയരുന്നത്. ജനകീയ സമിതി കൂട്ടായ്മയുടെ നേതൃത്വത്തില്‍ എകദിന ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ റോയി ഉമ്മന്‍ അറിയിച്ചു. റോഡ് നവീകരണത്തിന് 11.6 കോടിയുടെ ഭരണാനുമതി അഞ്ചൽ: പുനലൂർ നിയോജക മണ്ഡലത്തിലെ രണ്ടു റോഡുകളുടെ നവീകരണത്തിന് 11 കോടി 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ. രാജു അറിയിച്ചു. ഏരൂർ-ഇടമൺ റോഡിന് 10 കോടിയും തടിക്കാട് -വിളക്കുപാറ റോഡിന് 1.6 കോടി രൂപയുമാണ് അനുവദിച്ചത്. ഏരൂർ-ഇടമൺ റോഡിൽ ഏരൂർ മുതൽ അയിലറ വരെയുള്ള 3.20 കി.മീറ്റർ നേരത്തേ നബാർഡിൻെറ അഞ്ചു കോടി രൂപ വിനിയോഗിച്ച് നവീകരിച്ചിരുന്നു. രണ്ടാം ഘട്ടമായി അയിലറ മുതൽ ആയിരനല്ലൂർ വരെയുള്ള ഒമ്പത് കി.മീറ്റർ 6.5 മീറ്റർ വീതിയിൽ നവീകരിക്കുന്നതിനാണ് തുക അനുവദിച്ചത്. തടിക്കാട്-വിളക്കുപാറ റോഡിൽ മാവിള ജങ്ഷൻ മുതൽ മണലിപ്പച്ച വരെയുള്ള 3.1 കി.മീറ്റർ 5.5 മീറ്റർ വീതിയിൽ നവീകരണത്തിനാണ് അനുമതി. ഇരു റോഡുകളിലും റോഡ് മാർക്കിങ്, സൂചന ബോർഡുകൾ, സംരക്ഷണഭിത്തി, ഓട, കലുങ്ക് ഉൾപ്പെടെയുള്ള നിർമാണങ്ങളും പദ്ധതിയിലുണ്ട്. ബി.എം.ബി.സി നിലവാരത്തിലാണ് പുനർനിർമാണം നടക്കുക. നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.