കോവിഡ് തെറ്റുതിരുത്താനുള്ള പ്രകൃതിയുടെ ആഹ്വാനം ^അമൃതാനന്ദമയി

കോവിഡ് തെറ്റുതിരുത്താനുള്ള പ്രകൃതിയുടെ ആഹ്വാനം -അമൃതാനന്ദമയി കൊല്ലം: കോവിഡ്-19 പ്രകൃതിയുടെ ശിക്ഷയല്ല, മറിച്ച് തെറ്റു തിരുത്താനാവശ്യപ്പെട്ടുള്ള സന്ദേശമാണെന്ന് മാതാ അമൃതാനന്ദമയി. അമൃതപുരിയിലെ ആശ്രമത്തിൽ ജന്മദിന സന്ദേശം നൽകുകയായിരുന്നു അവർ. നമ്മുടെ പ്രവൃത്തികൾ തിരുത്താനുള്ള പ്രകൃതിയുടെ ഉണർത്തുപാട്ടായി വേണം കോവിഡിനെ സ്വീകരിക്കാൻ. ഇതിലും ഗുരുതരമായ പ്രശ്നങ്ങളിൽനിന്ന് രക്ഷിക്കുന്നതിനായി ഈശ്വരൻ അല്ലെങ്കിൽ പ്രകൃതി നമുക്ക് നൽകിയ ഒരു ഷോക്ക് ട്രീറ്റ്മൻെറായി വേണം മനസ്സിലാക്കാനെന്നും അവർ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ 67ാം ജന്മദിനം വിശ്വശാന്തിക്കായുള്ള പ്രാർഥനായജ്ഞമായി ആചരിച്ചു. അമൃതപുരി ആശ്രമത്തിലെ അന്തേവാസികളോടൊപ്പം ലോകത്തിൻെറ വിവിധഭാഗങ്ങളിലെ ഭക്തരും ധ്യാനത്തിനും പ്രാർഥനക്കും മറ്റു ആരാധനകൾക്കുമായി അമ്മയുടെ ജന്മദിനം നീക്കി​െവച്ചതായും മഠം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.