ജനകീയ പ്രതിഷേധം

ചവറ: എൽ.ഡി.എഫ് സർക്കാറിനെതിരെ മുസ്​ലിം യൂത്ത് ലീഗ് ചവറ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ജനകീയപ്രതിഷേധം കിണറുള്ള സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. എ.എം. അൻവർ, ഹിഷാം സംസം, നിസാർ വേലിശ്ശേരി, മുനീർ, എൻ. ശിഹാബുദ്ദീൻ, ഫിറോസ് പള്ളത്ത്, ബിജു കരിങ്ങാട്ടിൽ, തേവലക്കര ബാദുഷ, എ.ജെ. നാസറുദ്ദീൻ, നൗഷാദ് മാമ്പഴത്തറ, ഷാൻ കൊച്ചുവീടൻ എന്നിവർ നേതൃത്വം നൽകി. ഫോറിൻ മെഡിക്കൽസ്​ യോഗം കൊല്ലം: വിദേശരാജ്യങ്ങളിൽനിന്ന്​ എം.ബി.ബി.എസ്​ പഠനം കഴിഞ്ഞ ഡോക്​ടർമാർ, ഹൗസ്​ സർജൻസി കഴിഞ്ഞവർ, കോഴ്​സ്​ പൂർത്തിയാക്കിയവർ, മെഡിക്കൽ വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരു​െട സംയുക്ത മീറ്റിങ്​ ഈമാസം 27ന്​ ഉച്ചക്ക്​ രണ്ടിന്​ ചിന്നക്കട ബിഷപ്​ ജെറോം നഗർ കോംപ്ലക്​സിൽ ചേരുമെന്ന്​ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്​ കല്ലട ദാസ്​, ജനറൽസെക്രട്ടറി എ. അലോഷ്യസ്​ എന്നിവർ അറിയിച്ചു. കാർഷികമേഖലയെ അടിയറ​വെക്കരുത്​ കൊല്ലം: കർഷകബില്ലിനെതിരെ സേവ്​ ഹ്യൂമൻ റൈറ്റ്​സ്​ ഓർഗനൈസേഷൻ നടത്തിയ പോസ്​റ്റ്​ ഓഫിസ്​ ധർണ സംസ്ഥാനപ്രസിഡൻറ്​ അംബിയിൽ പ്രകാശ്​ ഉദ്​ഘാടനംചെയ്​തു. വർക്കിങ്​ പ്രസിഡൻറ്​ കോട്ടാത്തല സുരേഷ്​ അധ്യക്ഷതവഹിച്ചു. എം. ശിവപ്രസാദ്​, കെ.സി. അനിൽകുമാർ, പേരാംതൊടി ബാബു തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.