സിറ്റി പൊലീസ്​ പരിധിയിൽ ഇ-ചെലാൻ സംവിധാനം

കൊല്ലം: സിറ്റി പൊലീസ്​ പരിധിയിൽ ട്രാഫിക് നിയമലംഘകർക്ക് ഓൺലൈനായി പിഴയടക്കാവുന്ന ഇ-ചെലാൻ പദ്ധതി നിലവിൽവന്നു. സംസ്​ഥാനത്ത് ഇൻറഗ്രേറ്റഡ് ട്രാഫിക് മാനേജ്മൻെറ് സംവിധാനം നിലവിൽവന്ന അഞ്ച് സ്ഥലങ്ങളിലൊന്നാണ് കൊല്ലം സിറ്റി. പരിശോധനകൾ നടത്തുന്ന ഉദ്യോഗസ്​ഥരുടെ കൈവശമുള്ള ഉപകരണത്തിൽ വാഹനത്തിൻെറയോ ൈഡ്രവിങ് ലൈസൻസിൻെറയോ വിവരങ്ങൾ നൽകിയാൽ വാഹനത്തെ സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും ലഭ്യമാകും. ഓൺലൈനായി െക്രഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം അടയ്ക്കാൻ ഈ സംവിധാനത്തിലൂടെ കഴിയും. പദ്ധതിയുടെ സംസ്​ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ട്രഷറി വകുപ്പ്, ഫെഡറൽ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് വേണ്ടി നാഷനൽ ഇൻഫർമാറ്റിക്സ്​ സൻെററാണ് സോഫ്റ്റ്​വെയർ നിർമിച്ച് നൽകിയത്. പിഴ അടയ്ക്കുന്നതടക്കമുള്ള സംവിധാനം ഓൺലൈനായി മാറുന്നതോടുകൂടി പരാതികൾ ഒഴിവാക്കാനും സുതാര്യത ഉറപ്പുവരുത്താനും കഴിയുമെന്ന് സിറ്റ് പൊലീസ്​ കമീഷണർ ടി. നാരായണൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.